കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമ്യു ബ്ലാസ്റ്റേഴ്സിൽ

മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് അദ്ദേഹം. യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിമ്യു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
Victor Bertomeu
Kerala Blasters sign Spanish forward Victor BertomeuKerala Blasters/X
Updated on
1 min read

കൊച്ചി: സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് അദ്ദേഹം. യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

Victor Bertomeu
'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ

സ്പെയിനിലെ സി എഫ് അസ്കോ, എ ഇ പ്രാറ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ് സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ് സി എന്നിവയ്ക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയുമാണ് ബെർട്ടോമിയുവിന്റെ പ്രത്യേകത.

Victor Bertomeu
ഫുട്‌വർക്ക് എവിടെ സഞ്ജു?, രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്‌കർ

"വിക്ടർ ബെർട്ടോമിയുവിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആക്രമണനിരയിൽ ഏത് റോളും കൈകാര്യം ചെയ്യാൻ മികവുള്ള അദ്ദേഹം ടീമിന് പുതിയൊരു ഊർജ്ജം നൽകും. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." സൈനിങ്ങിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.

Summary

Sports news: Kerala Blasters sign Spanish forward Victor Bertomeu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com