പഴയ തട്ടകത്തിൽ തിരിച്ചെത്തി സലാഹുദ്ദീൻ അദ്നാൻ; ബ്ലാസ്റ്റേഴ്സ് ഒരുങ്ങിക്കഴിഞ്ഞു

വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും ആണ് വിങ്ങുകളിൽ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്.
Kerala Blasters
Kerala Blasters sign winger Salahuddin AdnanSpecial arrangement
Updated on
1 min read

കൊച്ചി: മലയാളി താരം സലാഹുദ്ദീൻ അദ്നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുമ്പ് ബ്ലാസ്റ്റേഴ്‌സ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്റെ പഴയ തട്ടകത്തിലേക്ക് ഉള്ള തിരിച്ചു വരവ് കൂടിയാണിത്. സലാഹുദ്ദീൻ്റെ വരവ് ടീമിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് മാനേജ്‍മെന്റിന്റെ വിലയിരുത്തൽ.

Kerala Blasters
മുന്നേറ്റനിരയിൽ കരുത്താകാൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും ആണ് വിങ്ങുകളിൽ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ടീമിന്റെ മുന്നേറ്റങ്ങളിൽ ഗുണകരമാകും.

Kerala Blasters
കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമ്യു ബ്ലാസ്റ്റേഴ്സിൽ

"സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഠിനാധ്വാനം ചെയ്യാൻ താല്പര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകൾ നൽകാനും അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു." കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.

Summary

Sports news: Kerala Blasters sign winger Salahuddin Adnan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com