സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്; കേരളം രാജസ്ഥാനെ നേരിടും

ഇന്നു നടക്കുന്ന ആദ്യമത്സരത്തില്‍ രാവിലെ 9.30ന് പശ്ചിമബംഗാള്‍ പഞ്ചാബിനെ നേരിടും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. ഇന്നു നടക്കുന്ന ആദ്യമത്സരത്തില്‍ രാവിലെ 9.30ന് പശ്ചിമബംഗാള്‍ പഞ്ചാബിനെ നേരിടും. 

രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ആറുവട്ടം ജേതാക്കളായ കേരളം എ ഗ്രൂപ്പില്‍ പശ്ചിമബംഗാള്‍, പഞ്ചാബ്, മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരേ മത്സരിക്കും. 

നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, കര്‍ണാടക, മണിപ്പുര്‍, ഒഡിഷ, ഗുജറാത്ത് എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍. മെയ് രണ്ടിനാണ് ഫൈനല്‍. കേരളത്തിന്റെ കളികളും സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും പയ്യനാട് സ്‌റ്റേഡിയത്തിലാണ് നടക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com