കെഎല്‍ രാഹുലിന് സെഞ്ച്വറി; മുംബൈ വീണു, കര്‍ണാടക രഞ്ജി സെമിയില്‍

കര്‍ണാടക നാല് വിക്കറ്റ് ജയം സ്വന്തമാക്കി
KL Rahul century celebration
KL Rahul
Updated on
1 min read

മുംബൈ: മുന്‍ ചാംപ്യന്‍മാരായ മുംബൈയെ വീഴ്ത്തി കര്‍ണാടക രഞ്ജി ട്രോഫി പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ 4 വിക്കറ്റ് ജയത്തോടെയാണ് കര്‍ണാടക അവസാന നാലില്‍ സ്ഥാനമുറപ്പിച്ചത്. മുംബൈ മുന്നില്‍ വച്ച 325 റണ്‍സ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക സ്വന്തമാക്കി.

മുംബൈ ഒന്നാം ഇന്നിങ്‌സ് 120 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് 377 റണ്‍സ്. കര്‍ണായക ഒന്നാം ഇന്നിങ്‌സ് 173 റണ്‍സ്. രണ്ടാം ഇന്നിങ്‌സ് 6 വിക്കറ്റിന് 325 റണ്‍സ്.

ഇന്ത്യന്‍ താരം കെഎല്‍ രാഹുലിന്റെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ കര്‍ണാടകയ്ക്കു കരുത്തായത്. താരം 182 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 130 റണ്‍സെടുത്തു. രവിചന്ദ്രന്‍ സ്മരന്‍ 83 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍ 39 റണ്‍സ് സ്വന്തമാക്കി. എട്ടാമനായി ക്രീസിലെത്തിയ വിദ്യാധര്‍ പാട്ടീലും തിളങ്ങി. താരം പുറത്താകാതെ 31 റണ്‍സെടുത്തു.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ മുംബൈ ബാറ്റിങ് തകര്‍ച്ച നേരിട്ടത് കളിയില്‍ നിര്‍ണായകമായി. വെറും 120 റണ്‍സില്‍ മുംബൈ ഓള്‍ ഔട്ടായി.

KL Rahul century celebration
വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്‌വെ

കര്‍ണാടകയുടെ ഒന്നാം ഇന്നിങ്‌സും 200 കടക്കാന്‍ മുംബൈ അനുവദിച്ചില്ല. എന്നാല്‍ അവര്‍ ലീഡ് സ്വന്തമാക്കി. കര്‍ണാടകയുടെ ഒന്നാം ഇന്നിങ്‌സ് 173ല്‍ അവസാനിപ്പിക്കാന്‍ മുംബൈക്ക് സാധിച്ചെങ്കിലും അവര്‍ 53 റണ്‍സ് ലീഡ് വഴങ്ങി.

രണ്ടാം ഇന്നിങ്‌സില്‍ മുംബൈ കരുതലോടെ കളിച്ചു. അവര്‍ 377 റണ്‍സടിച്ചാണ് കര്‍ണാടകയ്ക്കു മുന്നില്‍ 325 റണ്‍സ് ലക്ഷ്യം വച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ മുംബൈക്കായി അകാശ് ആനന്ദ് (70) അര്‍ധ സെഞ്ച്വറി നേടി. യശസ്വി ജയ്‌സ്വാള്‍ (36), അഖില്‍ ഹെര്‍വാദ്കര്‍ (33), മുഷീര്‍ ഖാന്‍ (49), തനുഷ് കൊടിയാന്‍ (48), തുഷാര്‍ ദേശ്പാണ്ഡെ (47) എന്നിവരും രണ്ടാം ഇന്നിങ്‌സില്‍ മുംബൈ നിരയില്‍ തിളങ്ങി.

Summary

KL Rahul: Karnataka secured a semifinal berth in the Ranji Trophy by successfully chasing down a target of 325 against Mumbai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com