ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി കെഎല്‍ രാഹുല്‍; സെഞ്ച്വറിയടിച്ച് റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് മടക്കം!

പഞ്ചാബ് കിങ്‌സിനെതിരെ പുറത്താകാതെ 152 റണ്‍സ്
KL Rahul century celebration
KL Rahul x
Updated on
2 min read

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് കെഎല്‍ രാഹുല്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഇനി കെഎല്‍ രാഹുലിന് സ്വന്തം. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ പുറത്താകാതെ 152 റണ്‍സ് നേടിയാണ് രാഹുല്‍ ചരിത്രമെഴുതിയത്.

152 നോട്ടൗട്ട്

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മ പഞ്ചാബ് കിങ്‌സിനെതിരെ നേടിയ 141 റണ്‍സിന്റെ റെക്കോര്‍ഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. ഐപിഎല്‍ കരിയറിലെ ആറാം സെഞ്ച്വറിയാണ് രാഹുല്‍ കുറിച്ചത്. 47 പന്തില്‍ 12 ഫോറും 5 സിക്‌സും സഹിതം 102 റണ്‍സെടുത്താണ് രാഹുല്‍ ശതകത്തിലെത്തിയത്. ബാറ്റിങ് അവസാനിക്കുമ്പോള്‍ താരം 67 പന്തില്‍ 9 സിക്‌സും 16 ഫോറും സഹിതം 152 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്.

47 പന്തില്‍ ശതകം

ഐപിഎല്‍ ചരിത്രത്തില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ഡല്‍ഹി ബാറ്ററെന്ന നേട്ടവും രാഹുല്‍ സ്വന്തം പേരിലേക്ക് മാറ്റി. ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരില്‍ 15 വര്‍ഷമായി നില്‍ക്കുന്ന നേട്ടമാണ് രാഹുല്‍ തിരുത്തിയത്. സെവാഗ് 48 പന്തിലും രാഹുല്‍ 47 പന്തിലുമാണ് ശതകത്തിലെത്തിയത്. 2011 സീസണില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയാണ് സെവാഗിന്റെ അതിവേഗ സെഞ്ച്വറി പിറന്നത്.

മൂന്നാമത്തെ മികച്ച വ്യക്തിഗത സ്‌കോര്‍

ഐപിഎല്ലില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് നേട്ടത്തില്‍ രാഹുല്‍ മൂന്നാം സ്ഥാനത്തെത്തി. ക്രിസ് ഗെയ്ല്‍ (175), ബ്രണ്ടന്‍ മക്കെല്ലം (158) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

KL Rahul century celebration
കെഎല്‍ രാഹുല്‍ 152*, നിതീഷ് റാണ 91; തട്ടകത്തില്‍ സീസണിലെ ഏറ്റവും വലിയ ടോട്ടല്‍ ഉയര്‍ത്തി ഡല്‍ഹി

6 സെഞ്ച്വറികള്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രാഹുല്‍ ക്രിസ് ഗെയ്‌ലിനൊപ്പം മൂന്നാം സ്ഥാനത്തെത്തി. ഇരുവര്‍ക്കും 6 വീതം സെഞ്ച്വറികള്‍. 8 സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയാണ് റെക്കോര്‍ഡില്‍ ഒന്നാമത്. 7 സെഞ്ച്വറികളുമായി ജോസ് ബട്‌ലര്‍ രണ്ടാമതുണ്ട്. 5 സെഞ്ച്വറികളുമായി മലയാളി താരം സഞ്ജു സാംസണാണ് നാലാമത്.

ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ട്

ഐപിഎല്ലിലെ ഏതൊരു വിക്കറ്റിലേയും ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടെന്ന നേട്ടത്തിലും രാഹുല്‍ പങ്കാളിയായി. താരവും നിതീഷ് റാണയും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 220 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 2016 സീസണില്‍ വിരാട് കോഹ്‌ലിയും എബി ഡിവില്ല്യേഴ്‌സും ചേര്‍ന്നു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി ഗുജറാത്ത് ലയണ്‍സിനെതിരെ നേടിയ 229 റണ്‍സാണ് നിലവില്‍ റെക്കോര്‍ഡില്‍ ഒന്നാമതുള്ളത്.

നിതീഷ് റാണയും കത്തും ഫോം തുടര്‍ന്നു. താരത്തിനു 9 റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. 4 സിക്‌സും 11 ഫോറും സഹിതം നിതീഷ് 44 പന്തില്‍ 91 റണ്‍സ് അടിച്ചെടുത്തു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 220 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

ഏറ്റവും കൂടുതല്‍ ഐപിഎല്‍ റണ്‍സ്

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം എംഎസ് ധോനിയേയും പിന്നാലെ സുരേഷ് റെയ്‌നയേയും പിന്നിലാക്കിയാണ് രാഹുല്‍ ക്രീസ് വിട്ടത്. മത്സരത്തില്‍ 16 റണ്‍സ് നേടിയാണ് രാഹുല്‍ ധോനിയെ പിന്നിലാക്കി പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറിയത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ താരം 152 അടിച്ച് റെയ്‌നയേയും പിന്തള്ളി അഞ്ചാം സ്ഥാനത്തും എത്തി. എലീറ്റ് പട്ടികയില്‍ നിലവില്‍ 5579 റണ്‍സുമായി രാഹുല്‍ അഞ്ചാം സ്ഥാനത്ത്. 152 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. 205 മത്സരങ്ങളില്‍ നിന്നു റെയ്‌ന 5528 റണ്‍സാണ് നേടിയത്.

KL Rahul century celebration
പന്തെറിയും മുൻപ് തന്നെ റെക്കോർഡ്; അപൂർവ നേട്ടത്തിൽ ഡൽഹിയും!
Summary

New IPL Record: KL Rahul smash a 47-ball hundred for Delhi Capitals on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com