

കിങ്സ്റ്റൺ: വെസ്റ്റ് ഇൻഡീസ് ചാംപ്യൻഷിപ് ടൂർണമെന്റിലെ ലീവാർഡ് ഐലൻഡും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. പിച്ചിന്റെ അസ്വാഭാവിക മാറ്റമാണ് മത്സരം ഉപേക്ഷിക്കാൻ കാരണം. മത്സരത്തിന്റെ തുടക്കം മുതൽ അസാധാരണമായ രീതിയിൽ പന്തുകൾ കുത്തി പൊങ്ങുകയും ബാറ്റർമാർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷനിൽ എത്തിയപ്പോഴേക്കും കാര്യങ്ങൾ മാറി മറിഞ്ഞു. ലീവാർഡ് ഐലൻഡിന്റെ ബാറ്ററായ ജെറമിയ ലൂയിസ് ക്രീസിൽ ബാറ്റ് ചെയ്യുമ്പോൾ ആണ് സംഭവങ്ങളുടെ തുടക്കം.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ ടീമിന്റെ ബൗളർ ജെയ്ഡൻ സീൽസ് എറിഞ്ഞ പന്ത് അസാധാരമായ രീതിയിൽ കുത്തി പൊങ്ങുകയും ജെറമിയയുടെ ഹെൽമെറ്റിൽ പതിക്കുകയും ചെയ്തു. ഏറ് കൊണ്ടതിന് പിന്നാലെ ജെറമിയ നിലത്ത് വീണു. മെഡിക്കൽ സംഘം ഉടൻ തന്നെ ഗ്രൗണ്ടിൽ എത്തി പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് കൂടുതൽ പരിശോധനകൾക്കായി താരത്തെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ അംപയർമാരും മാച്ച് റഫറിയുമായി കൂടിയാലോചിച്ച ശേഷം മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുക ആയിരുന്നു. പിച്ചിന്റെ അസ്വാഭാവിക മാറ്റം കാരണമാണ് മത്സരം ഉപേക്ഷിച്ചത് എന്നും കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാനം നൽകുന്നത് എന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ, മത്സരം സമനിലയിൽ അവസാനിപ്പിക്കുകയും ഇരു ടീമുകളും പോയിന്റുകൾ പങ്ക് വെക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates