ഇടം കൈയന്‍ സ്പിന്നര്‍, മുൻ ഇന്ത്യൻ താരം ഗൗഹര്‍ സുല്‍ത്താന വിരമിച്ചു

ഇന്ത്യക്കായി 50 ഏകദിന മത്സരങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചു
left-arm spinner Gouher Sultana retires
left-arm spinner Gouher Sultanax
Updated on
1 min read

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ വനിതാ താരവും ഇടം കൈയന്‍ സ്പിന്നറുമായ ഗൗഹര്‍ സുല്‍ത്താന പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കായി 50 ഏകദിന മത്സരങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച താരമാണ്.

2008ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. 2014 വനിത ടി20 ലോകകപ്പില്‍ പാകിസ്ഥനെതിരെയാണ് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.

കഴിഞ്ഞ രണ്ട് വനിതാ പ്രീമിയര്‍ ലീഗ് സീസണിലും താരം കളിച്ചിട്ടുണ്ട്. യുപി വാരിയേഴ്‌സിനായാണ് 37കാരി കളത്തിലെത്തിയത്. സമൂഹ മാധ്യമത്തിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

left-arm spinner Gouher Sultana retires
ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിന് ആളെ വേണം! പ്രഗ്യാന്‍ ഓജ പകരക്കാരന്‍?

50 ഏകദിനത്തില്‍ നിന്നു 66 വിക്കറ്റുകള്‍ താരം വീഴ്ത്തി. നാല് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 4 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ പിഴുതതാണ് ഏകദിനത്തിലെ മികച്ച ബൗളിങ്. ടി20യില്‍ 37 കളിയില്‍ നിന്നു 29 വിക്കറ്റുകള്‍. 17 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയത് ടി20യിലെ മികച്ച പ്രകടനം.

ഹൈദരാബാദുകാരിയായ താരം 2009, 2013 ഏകദിന ലോകകപ്പുകളില്‍ ഇന്ത്യക്കായി കളത്തിലെത്തി. 11 ലോകകപ്പ് മത്സരങ്ങളില്‍ നിന്നു 12 വിക്കറ്റുകള്‍. മൂന്ന് ടി20 ലോകകപ്പുകളിലും ഇന്ത്യക്കായി കളത്തിലെത്തി. ഏഴ് വിക്കറ്റുകളും നേടി. നിലവില്‍ ബിസിസിഐയുടെ ലെവല്‍ 2 കോച്ചാണ് ഗൗഹര്‍ സുല്‍ത്താന.

left-arm spinner Gouher Sultana retires
48 പന്തില്‍ 108 നേട്ടൗട്ട്, 'തീപ്പൊരി റിങ്കു'! ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് 'ഹാപ്പി' (വിഡിയോ)
Summary

left-arm spinner Gouher Sultana, the Indian women's left-arm spinner, has declared her retirement from all forms of cricket. having played 50 ODIs and 37 T20Is, including appearances in two ODI World Cups and three T20 World Cups.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com