ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിന് ആളെ വേണം! പ്രഗ്യാന്‍ ഓജ പകരക്കാരന്‍?

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം
Pragyan Ojha become national selector
Pragyan Ojhax
Updated on
1 min read

മുംബൈ: സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ തേടി ബിസിസിഐ. ഇതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 10നുള്ളില്‍ അപേക്ഷ നല്‍കണം.

പുരുഷ ടീമിനെ തിരഞ്ഞെടുക്ക കമ്മിറ്റിയിലേക്ക് പുതിയതായി രണ്ട് അംഗങ്ങളേയും വനിതാ ടീം സെലക്ഷന്‍ കമ്മിറ്റിയിലേക്ക് നാല് അംഗങ്ങളേയുമാണ് വേണ്ടത്. ജൂനിയര്‍ പുരുഷ ടീം സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ഒരൊഴിവുമുണ്ട്.

ഏഴ് ടെസ്റ്റുകളും 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അല്ലെങ്കില്‍ 10 ഏകദിനവും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചവര്‍ക്കാണ് പുരുഷ കമ്മിറ്റിയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. വനിതാ, ജൂനിയര്‍ ടീം സെലക്ഷന്‍ അംഗത്തിനു പ്രത്യേക നിബന്ധകളില്ല.

Pragyan Ojha become national selector
48 പന്തില്‍ 108 നേട്ടൗട്ട്, 'തീപ്പൊരി റിങ്കു'! ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് 'ഹാപ്പി' (വിഡിയോ)

പുരുഷ സെലക്ഷന്‍ കമ്മിറ്റിയില്‍ സൗത്ത് സോണ്‍ പ്രതിനിധിയായ ശ്രീധര്‍ ശരത്തിനു പകരമാണ് പുതിയ അംഗത്തെ നിയമിക്കുന്നത്. മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

പുരുഷ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് അജിത് അഗാര്‍ക്കര്‍ തുടരും. മുന്‍ പേസറുടെ കാലാവധി 2026 വരെ നീട്ടി നല്‍കിയിട്ടുണ്ട്. മുന്‍ ഇടം കൈയന്‍ സ്പിന്നര്‍ നീതു ഡേവിഡാണ് വനിതാ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍. ഇവരടക്കമുള്ളവര്‍ക്ക് പകരമാണ് പുതിയ നാല് അംഗങ്ങളെ നിയമിക്കാനൊരുങ്ങുന്നത്. നിലവിലെ എല്ലാ സെലക്ഷന്‍ കമ്മിറ്റികളുടേയും കാലാവധി സെപ്റ്റംബറില്‍ അവസാനിക്കും.

Pragyan Ojha become national selector
4 ഓവർ, 1 മെയ്ഡൻ, 13 റൺസ്, 3 വിക്കറ്റ്! കളി 'നിർണയിച്ച' അഖിൻ സത്താറിന്റെ ബൗളിങ്
Summary

The BCCI is set to revamp its selection committees for men's and women's teams, advertising for new selectors. Pragyan Ojha is a frontrunner for the men's selection panel from the South Zone, potentially replacing Sridharan Sharath.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com