വീണ്ടും ഇരട്ട ഗോള്‍; ബാഴ്‌സലോണ ജേഴ്‌സിയില്‍ ലെവന്‍ഡോസ്‌കിയുടെ ആഘോഷം തുടരുന്നു

ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പെഡ്രി, സെര്‍ജി റോബര്‍ട്ടോ എന്നിവരും കറ്റാലന്‍ ടീമിനായി വല കുലുക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മാഡ്രിഡ്: ബയേണ്‍ മ്യൂണിക്ക് ജേഴ്‌സിയില്‍ നിന്ന് ബാഴ്‌സലോണ ജേഴ്‌സിയിലേക്കുള്ള മാറ്റം ഗോളടിച്ച് ആഘോഷിക്കുകയാണ് ലെവന്‍ഡോസ്‌കി. പോളിഷ് നായകന്‍ വീണ്ടും ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ നൗകാംപില്‍ ബാഴ്‌സയ്ക്ക് മറ്റൊരു ഗംഭീര വിജയം.

സീസണില്‍ ബാഴ്‌സലോണ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയും ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകള്‍ വലയിലാക്കി. മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്‌സലോണ വയ്യാഡോളിഡിനെ തകര്‍ത്തു. 

ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പെഡ്രി, സെര്‍ജി റോബര്‍ട്ടോ എന്നിവരും കറ്റാലന്‍ ടീമിനായി വല കുലുക്കി. 

കളിയുടെ 24, 64 മിനിറ്റുകളിലാണ് ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍ വന്നത്. 24ാം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്ന് റഫീഞ്ഞ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ലെവന്‍ഡോസ്‌കിയുടെ ആദ്യ ഗോള്‍. ആദ്യ പകുതി അവസാനിക്കും മുമ്പ് പെഡ്രിയുടെ ഗോളില്‍ ബാഴ്‌സലോണ ലീഡ് ഇരട്ടിയാക്കി. ഡെംബലെയുടെ മികച്ച നീക്കമാണ് പെഡ്രിക്ക് അവസരമൊരുക്കിയത്. 

രണ്ടാം പകുതി തുടങ്ങി 64ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയുടെ രണ്ടാം ഗോളും വന്നു. ഈ ഗോളിനും വഴിയൊരുക്കിയത് ഡെംബലെ തന്നെ. ഉജ്ജ്വല ഫിനിഷിങിലൂടെ ലെവന്‍ഡോസ്‌കി വല ചലിപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സെര്‍ജി റോബര്‍ട്ടോ പട്ടിക തികച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com