'മെസി വരും, പ്രതീക്ഷ അവസാനിച്ചിട്ടില്ല; നവംബറില്‍ തന്നെ കൊണ്ടുവരാൻ ശ്രമിക്കുന്നു'

അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ കായിക മന്ത്രി
Lionel Messi, V Abdurahiman
Lionel Messix
Updated on
2 min read

കൊച്ചി: മെസിയുടേയും അര്‍ജന്റീന ടീമിന്റേയും കേരളത്തിലേക്കുള്ള വരവില്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്നു കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഫിഫയുടെ അംഗീകാരം കിട്ടുന്നതില്‍ വന്ന കാലതാമസാണ് പുതിയ പ്രതിസന്ധിക്കു കാരണം. ഈ വിന്‍ഡോയില്‍ കളിക്കാന്‍ സാധിക്കില്ലെന്നു മാത്രമാണ് അര്‍ജന്റീന പറഞ്ഞിട്ടുള്ളത്. അവര്‍ ഇവിടെ നടത്താന്‍ തീരുമാനിച്ച മത്സരത്തില്‍ നിന്നു പിന്‍മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബറില്‍ തന്നെ ടീമിനെ എത്തിക്കാനുള്ള ശ്രമം തുടരും. ഇല്ലെങ്കില്‍ അടുത്ത വിന്‍ഡോയില്‍ കളിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും അബ്ദുറഹിമാന്‍ വ്യക്തമാക്കി.

ഫിഫയുടെ മാനദണ്ഡമനുസരിച്ച് സ്റ്റേഡിയം മത്സരത്തിനായി പൂര്‍ണമായി ഒരുക്കാന്‍ ആയിരുന്നില്ല. സ്റ്റേഡിയം സജ്ജമാകുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും. എന്നാല്‍ അതു സാധ്യമായില്ല. ഫിഫയുടെ അംഗീകാരം കിട്ടിയാല്‍ മാത്രമേ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാന്‍ സാധിക്കു. കേരളത്തിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അടക്കമുള്ളവ ഫിഫയില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഫിഫയുടെ വൈസ് പ്രസിഡന്റിനെ സര്‍ക്കാര്‍ നേരിട്ടു കാണുകയും ചെയ്തു. ഇത്തരത്തില്‍ കാര്യങ്ങളെല്ലാം നടത്തിയിരുന്നു.

സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ ഫിഫയുടെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ സാധിക്കാത്തതാണ് നിലവിലെ പ്രശ്‌നം. ആ പ്രശ്‌നത്തിനു പരിഹാരമായാല്‍ കേരളത്തിലേക്ക് വരാമെന്നാണ് അര്‍ജന്റീന ഇപ്പോഴും പറയുന്നത്. അവര്‍ വരില്ലെന്നു ഇപ്പോഴും പറഞ്ഞിട്ടില്ല.

പേപ്പര്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ ഫിഫയ്ക്ക് പുതിയ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബംഗളൂരു സ്റ്റേഡിയത്തിലുണ്ടായ സമീപകാലത്തെ ദുരന്തമടക്കമുള്ളവ സംഭവിച്ചതിനാല്‍ പരിശോധിച്ചു മാത്രമേ ചെയ്യാന്‍ സാധിക്കു. സ്‌റ്റേഡിയത്തില്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്. എന്‍ഐടി, പിഡബ്ല്യുഡി, പിഡബ്ല്യുഡി ഡിസൈന്‍ വിങ് അടക്കമുള്ളവ പരിശോധന നടത്തിയിട്ടുണ്ട്.

Lionel Messi, V Abdurahiman
അവസാന 7 വിക്കറ്റുകള്‍ 52 റണ്‍സിനിടെ വീഴ്ത്തി; ഓസീസിനെ കുരുക്കി ഇന്ത്യ; ജയിക്കാന്‍ 237 റണ്‍സ്

നിലവില്‍ സ്‌റ്റേഡിയത്തിലെ ലൈറ്റുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുള്ളത്. ഹാലോജന്‍ ലൈറ്റാണ് നിലവിലുള്ളത്. അതു കത്തി വരാന്‍ തന്നെ ഒരു മണിക്കൂര്‍ സമയമെടുക്കും. അതു മാറ്റാനായി ടെന്‍ഡര്‍ കൊടുത്തിട്ടുണ്ട്. കഴിയുന്നത്ര വേഗത്തില്‍ ഇതെല്ലാം ചെയ്തിട്ടുണ്ട്. ഫിഫയുടെ അപ്രൂവല്‍ മാത്രമാണ് നിലവില്‍ പ്രശ്‌നം. അതു നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ആഴ്ച തന്നെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊടുക്കാനുള്ള പേപ്പറുകള്‍ മുഴുവന്‍ കൊടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ നല്ല ശ്രമം നടത്തിയിട്ടുണ്ട്. 50 റാങ്കില്‍ താഴെയുള്ള രണ്ട് ടീമുകള്‍ ഇന്ത്യയില്‍ ഫുട്‌ബോള്‍ കളിക്കാന്‍ വരുന്നതു തന്നെ ആദ്യമാണ്. അതിനാല്‍ തന്നെ ഫിഫയുടെ എല്ലാ നിബന്ധനങ്ങളും പാലിച്ചാല്‍ മാത്രമേ അത്തരമൊരു മത്സരം നടക്കുകയുള്ളു. നിലവില്‍ കേരളത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുന്ന സ്‌റ്റേഡിയം കൊച്ചിയില്‍ മാത്രമാണ്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ക്രിക്കറ്റിനായി ഒരുക്കിയ മൈതാനമാണ്.

വേണമെങ്കില്‍ മെസി മാത്രം വരും. അതുകൊണ്ടു കാര്യമില്ല. മെസി വന്നു റോഡ് നടത്തി പോയാല്‍ നമുക്ക് അതുകൊണ്ടുള്ള ഗുണം കിട്ടില്ല- മന്ത്രി വ്യക്തമാക്കി.

Lionel Messi, V Abdurahiman
റെക്കോര്‍ഡില്‍ സ്മിത്തിനെ വെട്ടി ട്രാവിസ് ഹെഡ്! ഓസീസ് താരങ്ങളില്‍ ഒന്നാമന്‍
Summary

Lionel Messi: Sports Minister V Abdurahman says expectations have not ended with the arrival of Messi and the Argentina team to Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com