കരാര്‍ ഒപ്പിട്ടു; ഇന്റര്‍ മയാമിയില്‍ മെസിക്കൊപ്പം പന്തുതട്ടാന്‍ ലൂയിസ് സുവാരസ്

ഒരു വര്‍ഷത്തേയ്ക്കാണ് സുവാരസ് ഇന്റര്‍ മയാമിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ചിത്രം/ എക്‌സ്
ചിത്രം/ എക്‌സ്
Updated on: 
1 min read

ഫ്‌ലോറിഡ: 2024ലെ മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിക്കൊപ്പം പന്തുതട്ടാന്‍ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ്. ഇന്റര്‍ മയാമിയുമായി താരം കരാര്‍ ഒപ്പിട്ടു. ഒരു വര്‍ഷത്തേയ്ക്കാണ് സുവാരസ് ഇന്റര്‍ മയാമിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

'മയാമിയുടെ സ്വപ്നത്തിലേക്ക് ലൂയിസ് സുവാരസിന് സ്വാഗതം ' എന്ന അടിക്കുറിപ്പോടെ ഇന്റര്‍ മയാമി എക്സിലാണ് വാര്‍ത്ത പങ്കുവെച്ചത്. സുവാരസ്, ലയണല്‍ മെസ്സി, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് എന്നിവരുടെ ജേഴ്സി ധരിച്ച നാല് കുട്ടികളുടെ ചിത്രവും ക്ലബ് പോസ്റ്റ് ചെയ്തു. ഒമ്പതാം നമ്പര്‍ ജഴ്‌സിയാണ് സുവാരസിന് സമ്മാനിച്ചത്.

മെസി ഉള്‍പ്പെടെ ബാഴ്സയിലെ തന്റെ പഴയ സഹതാരത്തിനൊപ്പം വീണ്ടും കളിക്കാനുള്ള അവസരമാണ് സുവാരസിന് ലഭിക്കുന്നത്. മെസിയുടെയും ബെക്കാമിന്റെയും ഇടപെടലാണ് സുവാരസിന്റെ ക്ലബ് മാറ്റത്തില്‍ നിര്‍ണായകമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

'ഇന്റര്‍ മിയാമിക്കൊപ്പം ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. ഈ മഹത്തായ ക്ലബ്ബിനൊപ്പം കൂടുതല്‍ കിരീടങ്ങള്‍ നേടുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിക്കാന്‍ ഞാന്‍ തയാറാണ്.'- സുവാരസ് കരാര്‍ ഒപ്പിട്ട ശേഷം പ്രതികരിച്ചു. ലിവര്‍പൂള്‍, അജാക്‌സ് ക്ലബുകള്‍ക്കുവേണ്ടിയും സുവാരസ് കളിച്ചിട്ടുണ്ട്. താരത്തിന്റെ വരവ് ക്ലബിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ബെക്കാം ഉള്‍പ്പെടെയുള്ള ക്ലബ് ഉടമകളും ആരാധകരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER