ക്യാച്ചിനായി പിന്നിലേക്ക് ഓടി, തലയടിച്ച് ഗ്രൗണ്ടില്‍ വീണു; ലുന്‍ഗി എന്‍ഗിഡിക്ക് ഗുരുതര പരിക്ക് (വിഡിയോ)

പഞ്ചാബ് താരം പ്രിയാശ് ആര്യയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം
Lungi Ngidi head injury
Lungi Ngidix
Updated on
1 min read

ന്യൂഡല്‍ഹി: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎൽ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുന്‍ഗി എന്‍ഗിഡിക്ക് ഗുരുതര പരിക്ക്. മത്സരത്തില്‍ പഞ്ചാബ് താരം പ്രിയാംശ് ആര്യയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താരം തലയടിച്ച് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.

താരത്തെ ഉടന്‍ തന്നെ ആംബുലന്‍സ് ഗ്രൗണ്ടിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പഞ്ചാബ് ബാറ്റിങിന്റെ മൂന്നാം ഓവറിലാണ് സംഭവം. ഡല്‍ഹി ഉയര്‍ത്തിയ 265 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിനായി ഓപ്പണര്‍മാര്‍ അതിവേഗ തുടക്കമാണ് നല്‍കിയത്.

Lungi Ngidi head injury
ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി കെഎല്‍ രാഹുല്‍; സെഞ്ച്വറിയടിച്ച് റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് മടക്കം!

ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ എറിഞ്ഞ പന്തില്‍ പ്രിയാംശ് കൂറ്റന്‍ ഷോട്ടിനു ശ്രമിച്ചു. മിഡ് ഓഫിലേക്ക് ഉയര്‍ന്ന പന്ത് പിന്നിലേക്ക് ഓടി കൈയില്‍ ഒതുക്കാനായിരുന്നു എന്‍ഗിഡി ശ്രമിച്ചത്. എന്നാല്‍ താരത്തിനു പിഴച്ചു. തല ശക്തിയായി ഗ്രൗണ്ടില്‍ ഇടിച്ചു വീണാണ് എന്‍ഗിഡിക്കു പരിക്കേറ്റത്. വീണ ഉടനെ തന്നെ താരം തലപൊത്തി കിടന്നു.

പിന്നാലെ സഹ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും ഓടിയെത്തി. ടീം ഡോക്ടറും അതിവേഗം എന്‍ഗിഡിക്കു സമീപത്തേക്ക് എത്തി. പരിശോധനയ്ക്കു പിന്നാലെ സ്‌ട്രെക്ചര്‍ കൊണ്ടു വന്ന് താരത്തെ ആംബുലന്‍സിലേക്ക് മാറ്റിയാണ് ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.

ടീം ഫിസിയോ എന്‍ഗിഡിയുമായി അതിനിടെ സംസാരിച്ചിരുന്നു. താരം പ്രതികരിച്ചത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

Lungi Ngidi head injury
കെഎല്‍ രാഹുല്‍ 152*, നിതീഷ് റാണ 91; തട്ടകത്തില്‍ സീസണിലെ ഏറ്റവും വലിയ ടോട്ടല്‍ ഉയര്‍ത്തി ഡല്‍ഹി
Summary

South African pacer Lungi Ngidi pacer suffered a head injury during Delhi Capitals' IPL 2026 match against Punjab Kings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com