ശ്രീശങ്കറിന്റെ സ്വപ്‌നക്കുതിപ്പ് തുടരുന്നു; മലയാളി ലോങ് ജംപ് താരത്തിന് വീണ്ടും കിരീടം
അല്‍മാറ്റി: മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ സ്വപ്‌നക്കുതിപ്പ് തുടരുന്നു. പരിക്കിനു ശേഷമുള്ള തിരിച്ചു വരവ് താരം കിരീട നേട്ടങ്ങളിലൂടെ ആഘോഷിക്കുന്നു. സീസണില്‍ മൂന്നാം കിരീടം താരം സ്വന്തമാക്കി.
കസാഖിസ്ഥാനില്‍ നടക്കുന്ന ഖ്വാസ്‌നോവ് മെമോറിയല്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ താരം 7.94 മീറ്റര്‍ താണ്ടി കിരീടം സ്വന്തമാക്കി. ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ മികച്ച ദൂരം താണ്ടി. പിന്നീടുള്ള ശ്രമങ്ങളില്‍ 7.73, 7.58, 7.57, 7.80, 7.79 മീറ്ററുകളാണ് താണ്ടിയത്.
8.41 മീറ്റാണ് താരത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റ്. കിരീട നേട്ടത്തിനൊപ്പം ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂര്‍ പോരാട്ടത്തില്‍ വെങ്കല മെഡലിനായി മത്സരിക്കാനും ശ്രീശങ്കര്‍ യോഗ്യത നേടി.
long jump, Qosanov Memorial Athletics Meet: M Sreeshankar secured his third consecutive title at the Qosanov Memorial Athletics Meet after returning from a knee injury.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

