ചരിത്രം കുറിച്ച് മാനവ്; വിദേശ മണ്ണില്‍ പത്ത് വിക്കറ്റ് നേട്ടം; ഹര്‍ഭജന്റെ റെക്കാര്‍ഡ് പഴങ്കഥ

കരിയറിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ആറ് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം സുതര്‍ സ്വന്തമാക്കി.
Manav Suthar
മാനവ് സുതര്‍പിടിഐ
Edited By:
Updated on
1 min read

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മാനവ് സുതറിന് ചരിത്ര നേട്ടം. കരിയറിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ആറ് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം സുതര്‍ സ്വന്തമാക്കി. 1988ല്‍ നരേന്ദ്ര ഹിര്‍വാനിയുടെ നേട്ടമാണ് സുതര്‍ മറികടന്നത്.

ഗാലെ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 10 വിക്കറ്റും സുതര്‍ നേടി. വിദേശ മണ്ണില്‍ പത്ത് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടവും സുതര്‍ സ്വന്തം പേരിലെഴുതി. 24 വയസും 12 ദിവസവും പ്രായമുള്ളപ്പോഴാണ് നേട്ടമെന്നതും ശ്രദ്ധേയമാണ്.

2008-ല്‍ ഇതേ മൈതാനത്ത് 28-ാം വയസില്‍ ഈ റെക്കോഡ് സ്ഥാപിച്ച ഹര്‍ഭജന്‍ സിങ്ങിനെയാണ് സുതര്‍ മറികടന്നത്. ബിഷന്‍ സിങ് ബേദി (31 വയസ്), ആര്‍. അശ്വിന്‍ (28 വയസ്) തുടങ്ങിയ പ്രമുഖരും ഈ പട്ടികയില്‍ സുതാറിന് പിന്നിലായി. അതേസമയം വിദേശമണ്ണില്‍ 10 വിക്കറ്റ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡ് ഇപ്പോഴും ഇര്‍ഫാന്‍ പത്താന്റെ (20 വയസ്) പേരിലാണ്.

2026ല്‍ അഫ്ഗാനെതിരെയായിരുന്നു സുതറിന്റെ ആദ്യ ടെസ്റ്റ്. ആ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിലും താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഗാലെ ടെസ്റ്റിലെ പ്രകടനത്തോടെ, ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ പത്ത് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായും സുതര്‍ മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com