ഹാളണ്ടിന് '300 ഗോള്‍'! വിജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി

തുടരെ മൂന്നാം പോരാട്ടത്തിലും ജയം
Erling Haaland Goal celebration
Manchester City beat Coventry
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ മൂന്നാം പോരാട്ടവും വിജയിച്ച് മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ ഫ്രാങ്ക് ലംപാര്‍ഡ് പരിശീലിപ്പിക്കുന്ന കവന്‍ട്രി സിറ്റിയെ വീഴ്ത്തി. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് നേടിയ ഒറ്റ ഗോള്‍ ബലത്തിലാണ് ടീം ജയിച്ചു കയറിയത്.

കളിയുടെ 26ാം മിനിറ്റിലാണ് ഹാളണ്ട് വിജയ ഗോള്‍ വലയിലാക്കിയത്. പ്രൊഫഷണല്‍ കരിയറില്‍ താരം നേടുന്ന 300ാം ഗോളെന്ന പ്രത്യേകതയും ഈ ഗോളിനുണ്ട്. വിവിധ ടീമുകള്‍ക്കായി 368 മത്സരങ്ങള്‍ കളിച്ചാണ് ഹാളണ്ട് 300 ഗോളെന്ന നേട്ടത്തിലെത്തിയത്.

Erling Haaland Goal celebration
'വെടിക്കെട്ട് ടീമാ'! കേരള ക്രിക്കറ്റ് ലീ​ഗിൽ തൃശൂർ ടൈറ്റൻസിന് കന്നി കിരീടം

മത്സരത്തില്‍ ഹെഡ്ഡറിലൂടെയാണ് ഹാളണ്ട് വിജയ ഗോള്‍ വലയിലാക്കിയത്. അന്റോയിന്‍ സെമന്യോ നല്‍കിയ പാസില്‍ നിന്നാണ് താരം പന്ത് വലയിലിട്ടത്. സിറ്റിക്കായി താരം നേടുന്ന 20ാം ഹെഡ്ഡര്‍ ഗോള്‍ കൂടിയാണിത്.

മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ യുനൈറ്റഡ്- ബേണ്‍മത്ത് 2-2നും ബ്രെന്‍ഡ്‌ഫോര്‍ഡ്- സണ്ടര്‍ലാന്‍ഡ് 1-1നും നോട്ടിങ്ഹാം ഫോറസ്റ്റ്- ടോട്ടനം 0-0ത്തിനും ബ്രൈറ്റന്‍- ലീഡ്‌സ് 1-1നും ഹള്‍ സിറ്റി- ആസ്റ്റന്‍ വില്ല 0-0ത്തിനും സമനിലയില്‍ പിരിഞ്ഞു. ക്രിസ്റ്റല്‍ പാലസ് 2-3നു ഫുള്‍ഹാമിനെ പരാജയപ്പെടുത്തി.

Erling Haaland Goal celebration
പാകിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്
Erling Haaland Goal celebration
ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫൈവ്-സ്റ്റാര്‍ സൗകര്യമില്ല, വേണമെങ്കില്‍ സ്വന്തം നിലയ്ക്ക് നോക്കുക: ഒളിംപിക് അസോസിയേഷന്‍
Summary

Manchester City continued their winning run in the English Premier League with a 1-0 victory over Coventry City at the Etihad Stadium today in the third round of the competition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com