ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് മോദി; എങ്ങനെ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കളിക്കാനാകും?

ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ എങ്ങനെ പാകിസ്ഥാനെതിരെ മത്സരം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
Mohammad Rizwan and Hardik Pandya during the match.
മുഹമ്മദ് റിസ്വാൻ, ഹർദിക് പാണ്ഡ്യ (Asia Cup 2025)x
Updated on
1 min read

കൊല്‍ക്കത്ത: ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് മുന്‍ താരവും രാഷ്ട്രീയനേതാവുമായ മനോജ് തിവാരി. ഈ വര്‍ഷത്തെ ഏഷ്യാകപ്പ് മത്സരം സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ടൂര്‍ണമെന്റിലെ വാശിയേറിയ പോരാട്ടമായ ഇന്ത്യാ - പാക് മത്സരം.

ഇപ്പോള്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നത് ശരിയായ തീരുമാനമല്ലെന്ന് മനോജ് തിവാരി പറഞ്ഞു. പഹല്‍ഗാമില്‍ നിരപരാധികളായ സാധാരണക്കാര്‍ പാക് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്കെതിരെ ക്രിക്കറ്റ് കളിക്കുന്നത് ശരിയായ കാര്യമല്ല. അങ്ങനെയിരിക്കെ ഇന്ത്യാ - പാക് മത്സരം നടക്കുന്നതിനെ കുറിച്ച് നമുക്ക് എങ്ങനെ ചിന്തിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനച്ചിട്ടില്ലെന്നാണ് മോദി ഇന്നലെയും പാര്‍ലമെന്റിനെ അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ എങ്ങനെ പാകിസ്ഥാനെതിരെ മത്സരം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

Mohammad Rizwan and Hardik Pandya during the match.
ബിസിസിഐ ഓഫീസില്‍ നിന്ന് 6.5 ലക്ഷം രൂപയുടെ ഐപിഎല്‍ ജേഴ്‌സികള്‍ അടിച്ചുമാറ്റി!

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. അതേസമയം വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നത് തുടരണം. എന്നാല്‍ പഹല്‍ഗാമിലേതുപോലുള്ള ഭീകരാക്രമണങ്ങള്‍ ഒരിക്കലും സംഭവിക്കരുതെന്നും ഗാംഗുലി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-പാക് മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരും ബിസിസിഐയും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Mohammad Rizwan and Hardik Pandya during the match.
എറിഞ്ഞ് വശംകെട്ടു! പന്തിൽ കൃത്രിമം കാട്ടാൻ ഇം​ഗ്ലീഷ് താരങ്ങളുടെ ഒന്നിലേറെ ശ്രമങ്ങൾ? വിവാദം (വിഡിയോ)

സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 28 വരെയാണ് പോരാട്ടങ്ങള്‍. എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 4 വീതം ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് മത്സരം. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന നാല് ടീമുകള്‍ സൂപ്പര്‍ ഫോറില്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലും നേര്‍ക്കുനേര്‍ വരും. അഫ്ഗാനിസ്ഥാനും ഹോങ്കോങും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഇന്ത്യയുടെ ആദ്യ മത്സരം ആതിഥേയരായ യുഎഇയുമായാണ്.ട്വന്റി20 ലോകകപ്പ് അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്നതിനു മുന്നോടിയായാണ് ഏഷ്യാ കപ്പ് ട്വന്റി20 ടൂര്‍ണമെന്റായി നടത്താന്‍ തീരുമാനിച്ചത്.

Summary

Former Indian cricketer turned politician Manoj Tiwary stated his belief that the India-Pakistan contest in the Asia Cup should not go ahead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com