കുടിച്ചത് വിഷം കലർന്ന വെള്ളം? വായും തൊണ്ടയും പൊള്ളിയ സംഭവത്തിൽ മായങ്കിന്റെ പരാതി, പൊലീസ് അന്വേഷണം

ത്രിപുരയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തിനു എത്തിയപ്പോഴാണ് അപകടം
മായങ്ക് അഗര്‍വാള്‍
മായങ്ക് അഗര്‍വാള്‍ട്വിറ്റര്‍
Updated on
1 min read

അഗർത്തല: വായും തൊണ്ടയും പൊള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ താരവും കർണാടക രഞ്ജി ക്യാപ്റ്റനുമായ മായങ്ക് അഗർവാൾ പൊലീസിൽ പരാതി നൽകി. വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്നാണു താരത്തിനു അപകടം സംഭവിച്ചത്. വിഷയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ത്രിപുരയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തിനായി എത്തിയപ്പോഴാണ് താരത്തിനു അപകടം സംഭവിച്ചത്. വിമാനത്തിൽ വച്ച് ഒരു പൗച്ചിലുണ്ടായിരുന്ന വെള്ളമാണ് താരം കുടിച്ചത്. പിന്നാലെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

താരത്തിനു ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അലട്ടിയതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ താരം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

മായങ്ക് അഗർവാൾ അപകടനനില തരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അഗർത്തലയിലെ ആശുപത്രിയിലേക്ക് താരത്തെ വിമാന മാർഗം അടിയന്തരമായി എത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com