കിരീടവും കയ്യില്‍ വെച്ച് ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് കടപുഴക്കി മെസി; ഇന്‍സ്റ്റഗ്രാമില്‍ വന്‍ നേട്ടം

കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ കിരീടവും കയ്യില്‍ വെച്ച് ഡ്രസിങ് റൂമില്‍ നിന്ന് മെസി ഇന്‍സ്റ്റയില്‍ പങ്കുവെച്ച ഫോട്ടോയാണ് റെക്കോര്‍ഡിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇന്‍സ്റ്റാ റെക്കോര്‍ഡുകളില്‍ ഒന്ന് തകര്‍ത്ത് മെസി. ഇന്‍സ്റ്റഗ്രാമിലെ ഒരു ഫോട്ടോയിലെ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ കായിക താരം എന്ന നേട്ടമാണ് മെസി ഇവിടെ തന്റെ പേരിലേക്ക് ചേര്‍ക്കുന്നത്. 

കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ കിരീടവും കയ്യില്‍ വെച്ച് ഡ്രസിങ് റൂമില്‍ നിന്ന് മെസി ഇന്‍സ്റ്റയില്‍ പങ്കുവെച്ച ഫോട്ടോയാണ് റെക്കോര്‍ഡിട്ടത്. എത്ര മനോഹരമായ ഉന്മാദം, വിശ്വസിക്കാനാവുന്നി, ദൈവത്തിന് നന്ദി എന്നാണ് ഈ ഫോട്ടോയ്‌ക്കൊപ്പം മെസി എഴുതിയത്. 

അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ ആദ്യമായി നേടിയ കിരീടവും കയ്യില്‍ പിടിച്ച ഫോട്ടോയ്ക്ക് 20 മില്യണ്‍ ലൈക്കാണ് ഇന്‍സ്റ്റയില്‍ ലഭിച്ചത്. 515,000 കമന്റും ഇതിന് ലഭിച്ചു. ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന ആറാമത്തെ ഫോട്ടോയാണ് ഇത്. 

2020ല്‍ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ക്രിസ്റ്റിയാനോ പങ്കുവെച്ച ഫോട്ടോയുടെ റെക്കോര്‍ഡ് ആണ് മെസി ഇവിടെ മറികടന്നത്. മറഡോണക്കൊപ്പമുള്ള ക്രിസ്റ്റ്യാനോയുടെ ഫോട്ടോയ്ക്ക് ലഭിച്ചത് 19.9 മില്യണ്‍ ലൈക്കാണ്. മറഡോണയ്ക്ക് ആദരവ് അര്‍പ്പിച്ചുള്ള മെസിയുടെ ഇന്‍സ്റ്റാ പോസ്റ്റിന് അന്ന് ലഭിച്ചത് 16.5  മില്യണ്‍ ലൈക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com