മിച്ചല്‍ സ്റ്റാര്‍ക്ക്; ഇടംകൈ ബൗളിങിൽ സർവകാല റെക്കോർഡ്!

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ റെക്കോര്‍ഡ് നേട്ടം
Mitchell Starc wicket celebration
Mitchell Starc x
Updated on
1 min read

ഡാര്‍വിന്‍: തന്റെ ഐതിഹാസിക ടെസ്റ്റ് കരിയറില്‍ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് പോരാട്ടത്തില്‍ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കി സ്റ്റാര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇടംകൈയന്‍ ബൗളറെന്ന അനുപമ റെക്കോര്‍ഡ് സ്വന്തമാക്കി. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം രങ്കണ ഹെറാത്തിന്റെ റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് പഴങ്കഥയാക്കിയത്.

ഷദ്മാന്‍ ഇസ്ലാമിനെ വീഴ്ത്തി സ്റ്റാര്‍ക്ക് തന്റെ ടെസ്റ്റ് കരിയറിലെ 434ാം വിക്കറ്റാണ് സ്വന്തമാക്കിയത്. ഹെറാത്ത് 433 വിക്കറ്റുകളാണ് നേടിയത്. ഒപ്പം സ്റ്റാര്‍ക്ക് കപില്‍ദേവിനൊപ്പവുമെത്തി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന പേസര്‍മാരുടെ പട്ടികയിലാണ് കപിലിനൊപ്പം സ്റ്റാര്‍ക്കും ഇടംപിടിച്ചത്. 106 മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് 434ല്‍ എത്തിയത്. കപില്‍ 131 മത്സരങ്ങള്‍ കളിച്ചാണ് 434 വിക്കറ്റുകള്‍ വീഴ്ത്തിയത്.

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ആദ്യ പത്ത് താരങ്ങളുടെ പട്ടികയിലേക്ക് സ്റ്റാര്‍ക്കിന് ഇനി ആറ് വിക്കറ്റ് ദൂരമേ ഉള്ളു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ 439 വിക്കറ്റുകളുമായി 10ാം സ്ഥാനത്ത് നില്‍ക്കുന്നു.

Mitchell Starc wicket celebration
വേദന ഉള്ളിലൊതുക്കി, ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തി; കരഘോഷത്തോടെ വരവേല്‍പ്

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകൈ ബൗളര്‍മാര്‍

മിച്ചല്‍ സ്റ്റാര്‍ക്ക്: 106 ടെസ്റ്റുകള്‍, 434 വിക്കറ്റുകള്‍

രംഗണ ഹെറാത്ത്: 93 ടെസ്റ്റുകള്‍, 433 വിക്കറ്റുകള്‍

വസിം അക്രം: 104 ടെസ്റ്റുകള്‍, 414 വിക്കറ്റുകള്‍

ഡാനിയല്‍ വെട്ടോറി: 113 ടെസ്റ്റുകള്‍, 362 വിക്കറ്റുകള്‍

ചാമിന്ദ വാസ്: 111 ടെസ്റ്റുകള്‍, വിക്ക355 വിക്കറ്റുകള്‍

രവീന്ദ്ര ജഡേജ: 89 ടെസ്റ്റുകള്‍, 348 വിക്കറ്റുകള്‍

ട്രെന്റ് ബോള്‍ട്ട്: 78 ടെസ്റ്റുകള്‍, 317 വിക്കറ്റുകള്‍

മിച്ചല്‍ ജോണ്‍സന്‍: 73 ടെസ്റ്റുകള്‍, 313 വിക്കറ്റുകള്‍

സഹീര്‍ ഖാന്‍: 92 ടെസ്റ്റുകള്‍, 311 വിക്കറ്റുകള്‍

ഡെറിക് അണ്ടര്‍വുഡ്: 86 ടെസ്റ്റുകള്‍, 297 വിക്കറ്റുകള്‍

മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ബംഗ്ലാദേശ് വെറും 198 റണ്‍സില്‍ പുറത്താക്കി ഞെട്ടിച്ചിരുന്നു. ബംഗ്ലാദേശിന്റെ മിന്നും പേസിനു മുന്നിലാണ് ഓസീസിനു അടിപതറിയത്. ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹ്മൂദ് 55 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി ഓസീസിനെ തകര്‍ത്തു. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്താണ് (71) പൊരുതി നിന്നത്.

Mitchell Starc wicket celebration
മുഖ്യ പരിശീലകനായി ഗംഭീര്‍ തുടരും; ബിസിസിഐ നിലപാടിന് പിന്നില്‍ രണ്ട് കാരണങ്ങള്‍
Mitchell Starc wicket celebration
'കൂടെയുണ്ട്, ബുദ്ധിമുട്ടേറിയ സമയം മറികടക്കാനാകട്ടെ'; മെസിക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Summary

Mitchell Starc continued to add to his remarkable Test legacy on Thursday, becoming the most successful left-arm bowler in the history of Test cricket during Australia’s opening Test against Bangladesh in Darwin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com