പുതിയ ബിസിസിഐ ആധ്യക്ഷന്‍; മിഥുന്‍ മന്‍ഹാസിന് സാധ്യത

ഈ മാസം 28നാണ് ബിസിസിഐയെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്
Mithun Manhas, frontrunner for BCCI president post
Mithun Manhasx
Updated on
1 min read

മുംബൈ: മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസ് ബിസിസിഐ അധ്യക്ഷനായേക്കും. റോജര്‍ ബിന്നിയുടെ അധ്യക്ഷ പദവി കാലാവധി കഴിഞ്ഞ് അദ്ദേഹം പടിയിറങ്ങിയ ശേഷം പുതിയ പ്രസിഡന്റിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. നിലവില്‍ താത്കാലിക അധ്യക്ഷനായി രാജീവ് ശുക്ലയാണ് തലപ്പത്തുള്ളത്.

ഈ മാസം 28നാണ് ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പ്രസിഡന്റ്, ട്രഷറര്‍, ഐപിഎല്‍ ചെയര്‍മാന്‍ അടക്കമുള്ള സ്ഥാനങ്ങളിലേക്കാണ് മത്സരം. 28നു ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക യോഗത്തിലാണ് നടപടിക്രമങ്ങള്‍. മിഥുന്‍ മന്‍ഹാസിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

Mithun Manhas, frontrunner for BCCI president post
എംബാപ്പെ, മിലിറ്റാവോ ഗോളുകള്‍; അപരാജിതം റയല്‍ മാഡ്രിഡ്

ബിസിസിഐ സെക്രട്ടറിയായ ദേവജിത് സയ്കിയ തുടരും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ രാജീവ് ശുക്ല വൈസ് പ്രസിഡന്റായി തുടരും. പ്രഭ്‌തേജ് ഭാട്ടിയ ജോയിന്റ് സെക്രട്ടറി സ്ഥാനവും നിലനിർത്തിയേക്കും. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രഘുറാം ഭട്ടാണ് ട്രഷറര്‍ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തി.

Mithun Manhas, frontrunner for BCCI president post
ഓൾഡ് ട്രഫോർഡിൽ മഴ പെയ്ത, 'സംഭവബഹുല രാത്രി'... ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ്!
Summary

Mithun Manhas is set to become BCCI president at next Sunday's AGM in New Delhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com