'പനേങ്ക കിക്ക്', റെക്കോര്‍ഡ്; 'ഗോള്‍' നേട്ടത്തില്‍ ചരിത്രമെഴുതി 'മോ സല'!

മലാവിക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍
Mohamed Salah goal celebration
Mohamed Salahx
Updated on: 
1 min read

കെയ്‌റോ: ഐതിഹാസിക ഫുട്‌ബോള്‍ കരിയറില്‍ പുതിയ റെക്കോര്‍ഡ് നേട്ടത്തിന്റെ പൊന്‍തൂവല്‍ കൂടി കിരീടത്തില്‍ ചാര്‍ത്തി ഈജിപ്റ്റിന്റെ ലിവര്‍പൂള്‍ ഇതിഹാസം മുഹമ്മദ് സല. ഈജിപ്റ്റിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരമെന്ന അനുപമ നേട്ടം ഇനി സലയുടെ പേരില്‍. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ പോരാട്ടത്തില്‍ മലാവിയെ 5-0ത്തിന് ഈജിപ്റ്റ് തകര്‍ത്തപ്പോള്‍ ഇരട്ട ഗോളുകളുമായി കളം വാണാണ് സല ചരിത്രമെഴുതിയത്.

മത്സരത്തിന്റെ സ്‌റ്റോപ്പ് ഏജ് സമയത്ത് കിട്ടിയ പെനാല്‍റ്റി വലയിലാക്കിയാണ് സല റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ 70ാം ഗോളായിരുന്നു ഇത്. പനേങ്ക കിക്കിലൂടെയാണ് താരം 70ാം ഗോള്‍ വലയിലിട്ടത്. 123ാം മത്സരത്തിലാണ് നേട്ടം. ഹൊസന്‍ ഹസ്സന്റെ പേരിലുണ്ടായിരുന്ന 69 ഗോളുകളുടെ റെക്കോര്‍ഡാണ് സല തിരുത്തിയത്. കളിയുടെ 84ാം മിനിറ്റില്‍ ടീമിന് നാലാം ഗോള്‍ സമ്മാനിച്ച് റെക്കോര്‍ഡിനൊപ്പമെത്തിയ സല ഇഞ്ച്വറി സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ പനേങ്ക കിക്കിലൂടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കുകയായിരുന്നു.

Mohamed Salah goal celebration
'സാര്‍, എനിക്ക് ഓര്‍മയില്ല'! ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ചിരി പടര്‍ത്തി വൈഭവ് (വിഡിയോ)

നിലവില്‍ തുര്‍ക്കി ക്ലബ് ട്രാബ്‌സോന്‍സ്‌പോറിന്റെ താരമാണ് സല. ഈ സീസണില്‍ ക്ലബിനായും താരം മിന്നും ഫോമിലാണ് കളിക്കുന്നത്. നിലവില്‍ 11 ഗോളുകള്‍ തുര്‍ക്കി ലീഗില്‍ താരം വലയിലാക്കിയിട്ടുണ്ട്.

നേരത്തെ 9 വര്‍ഷത്തോളം ലിവര്‍പൂളിന്റെ ജേഴ്‌സിയില്‍ വെട്ടിത്തിളങ്ങിയ ശേഷമാണ് സല കഴിഞ്ഞ സീസണ്‍ അവസാനത്തോടെ ടീം വിട്ടത്. ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് താരം ക്ലബ് പടിയിറങ്ങിയത്. 191 ഗോളുകളും 277 അസിസ്റ്റുകളും താരം ലിവര്‍പൂളിനായി നേടി. പ്രീമിയര്‍ ലീഗില്‍ ഒറ്റ ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളും ഗോളവസരങ്ങളും സൃഷ്ടിക്കുന്ന താരമെന്ന റെക്കോര്‍ഡും സലയുടെ പേരിലാണ്.

Mohamed Salah goal celebration
ഫൈനലിലും 'ആര്യവീര്‍ സെവാഗ്', അര്‍ധ സെഞ്ച്വറി!
Mohamed Salah goal celebration
21 പന്തില്‍ 60* റണ്‍സ്, 'സൂര്യകുമാര്‍ യാദവ്' ഇവിടെ തന്നെയുണ്ട്!
Summary

Mohamed Salah became Egypt's all-time leading goalscorer after scoring twice in a commanding 5-0 victory over Malawi in an Africa Cup of Nations qualifier on Saturday, reaching the landmark of 70 international goals with a cheeky Panenka penalty in stoppage time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER