പരിക്കേറ്റാൽ തിരിഞ്ഞു നോക്കില്ല! താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് തരില്ലെന്ന് മോഹന്‍ ബഗാന്‍

മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടെ 11 താരങ്ങളെ ടീം വിട്ടുകൊടുത്തില്ല
sahal abdul samad in training
സഹല്‍ അബ്ദുല്‍ സമദ് (Mohun Bagan Super Giant)x
Updated on
1 min read

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാംപിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് അടക്കമുള്ള താരങ്ങളെയാണ് ടീം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഖാലിദ് ജമീല്‍ ചുമതലയേറ്റിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം സിഎഎഫ്എ നേഷന്‍സ് പോരാട്ടത്തിനുള്ള 35 അംഗ പ്രാഥമിക ദേശീയ സംഘത്തേയും തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാംപ് ബംഗളൂരുവില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാംപിലേക്കാണ് ക്ലബ് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്.

7 മോഹന്‍ ബഗാന്‍ താരങ്ങളടക്കം 13 താരങ്ങള്‍ ക്യാംപിലേക്ക് പോകുന്നില്ല. അനിരുദ്ധ് ഥാപ, ദീപക് ടാംഗ്രി, ലാലെങ്മാവിയ, ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിങ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, വിശാല്‍ കെയ്ത്ത് അടക്കമുള്ള താരങ്ങളെയാണ് ഐഎസ്എല്‍ ചാംപ്യന്‍മാര്‍ വിട്ടുകൊടുക്കാത്തത്.

സീനിയര്‍ ടീമിലേക്കും ഒപ്പം അണ്ടര്‍ 23 ടീമിലേക്കും മോഹന്‍ ബഗാന്‍ താരങ്ങളെ വിട്ടുകൊടുത്തിട്ടില്ല. ഖത്തറില്‍ അടുത്ത മാസം നടക്കുന്ന എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്ന ഇന്ത്യ അണ്ടര്‍ 23 ടീമിലുള്ള യുവതാരങ്ങളായ ദീപേന്ദു ബിശ്വാസ്, സുഹൈല്‍ ഭട്ട്, പ്രിയാന്‍ഷ് ദുബെ, ടി അഭിഷേക് സിങ് എന്നിവരേയാണ് ടീം വിട്ടുകൊടുക്കാന്‍ സമ്മതിക്കാതെ നില്‍ക്കുന്നത്.

sahal abdul samad in training
ഏഷ്യാ കപ്പ് ഹോക്കി; പാകിസ്ഥാന്‍ ഇല്ല, ഇന്ത്യയിലേക്ക് ബംഗ്ലാദേശ് വരും

താരങ്ങളെ വിട്ടുകൊടുക്കാന്‍ മോഹന്‍ ബഗാന്‍ താത്പര്യം കാണിച്ചില്ല. ഡ്യൂറന്റ് കപ്പ്, എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നടപടിയെങ്കിലും താരങ്ങള്‍ക്കു പരിക്കു പറ്റുന്നതു ചൂണ്ടിക്കാണിച്ചാണ് ക്ലബ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരായ ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടം കളിച്ച ക്യാപ്റ്റന്‍ സുഭാശിഷ് ബോസിനു പരിക്കേറ്റത് ചൂണ്ടിക്കാണിച്ചാണ് മോഹന്‍ ബഗാന്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്കായി കളിക്കാനിറങ്ങി തിരിച്ചെത്തുമ്പോള്‍ ടീമിലെ നാലോ അഞ്ചോ താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടാകും. ഈ താരങ്ങളെ എഐഎഫ്എഫ് പിന്നെ തിരിഞ്ഞു നോക്കില്ല. പരിശോധന നടത്താനോ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനോ ഒന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

പരിക്കേറ്റാല്‍ മറ്റ് സാമ്പത്തിക പിന്തുണ ക്ലബുകള്‍ക്കു കിട്ടുന്നില്ല. അതിനാല്‍ തന്നെ താരങ്ങളെ വിട്ടുകൊടുക്കാനുള്ള നിയമം ഫിഫ കര്‍ശനമാക്കിയിട്ടില്ല.

sahal abdul samad in training
'പന്ത് ആരും കണ്ടില്ല, ബെയില്‍ വീണ് കിടക്കുന്നു, സിറാജ് ഔട്ട്; ഓഹ്... ആ നിമിഷം!'
Summary

Mohun Bagan Super Giant: Reigning Indian Super League champions Mohun Bagan on Monday bluntly refused to release their players for the ongoing national camp.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com