ധോനിക്ക് വീണ്ടും പരിക്ക്; ഐപിഎല്‍ പൂര്‍ണമായും നഷ്ടപ്പെടും?

എംഎസ് ധോനിയുടെ തിരിച്ചു വരവ് വൈകുമെന്ന് സിഎസ്‌കെ പരിശീലകന്‍
MS Dhoni in training time
MS Dhonix
Updated on
1 min read

ചെന്നൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ പാതി പിന്നിട്ടപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ താരം എംഎസ് ധോനി ഇതുവരെ ഒരു മത്സരവും കളിച്ചിട്ടില്ല. പരിക്കാണ് താരത്തിനു വിനയായത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ ധോനി കളിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെ അതിന്റെ കാരണം തിരക്കുകയാണ് ആരാധകര്‍.

ധോനിയുടെ തിരിച്ചു വരവ് ഇനിയും വൈകുമെന്നു വ്യക്തമാക്കി സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് രംഗത്തെത്തി. കാലിനു വീണ്ടും പരിക്കേറ്റുവെന്നാണ് പരിശീലകന്‍ പറയുന്നത്. നേരത്തെ കാലിനേറ്റ പരിക്കിനെ തുടര്‍ന്നു സീസണില്‍ ഇതുവരെ ഇതിഹാസ നായകനു കളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പരിക്കു പൂര്‍ണമായി മാറി ധോനി ഫിറ്റ്‌നസ് വീണ്ടെടുത്തു വരികയായിരുന്നു. അതിനിടെയാണ് പുതിയ പരിക്ക് വില്ലനായി അവതരിച്ചത്. ഗുജറാത്തിനെതിരായ പോരാട്ടത്തിനു പിന്നാലെയാണ് ഫ്ലെമിങ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിശീലനത്തിനിടെ നടന്ന വാം അപ് പോരാട്ടത്തിനിടെയാണ് ധോനിക്ക് വീണ്ടും പരിക്കേറ്റത് എന്നാണ് വിവരം. കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് ധോനിക്കു തുടക്കത്തില്‍ തിരിച്ചടിയായത്. പരിക്കു പൂര്‍ണമായി ഭേദമായ ശേഷം കളിക്കാനിറങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഓടുന്നതിനിടെ വീണ്ടും പേശികള്‍ക്ക് ക്ഷതമേല്‍ക്കേണ്ടി വന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് അതു മാറാന്‍ സാധ്യതയുണ്ട്. അതിനാലാണ് അദ്ദേഹത്തെ കളിപ്പിക്കാത്തത്. എന്നാല്‍ വീണ്ടും മറ്റൊരു ബുദ്ധിമുട്ട് അദ്ദേഹത്തിനു വന്നതിനാലാണ് തിരിച്ചു വരവ് വൈകുന്നതെന്നു ഫ്ലെമിങ് പറഞ്ഞു.

MS Dhoni in training time
തകരാതെ നിന്നത് 15 വർഷം; ധോനിയുടെ ആ റെക്കോര്‍ഡ് ഒടുവില്‍ റിങ്കു സിങ് തിരുത്തി!

താരത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനായാണ് ചെന്നൈ സന്നാഹ മത്സരം ക്യാംപില്‍ തന്നെ നടത്തിയത്. എന്നാല്‍ ഈ മത്സരത്തിനിടെയാണ് പുതിയ പരിക്ക് പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ തന്നെ ധോനിയുടെ തിരിച്ചു വരവ് ഉടന്‍ ഉണ്ടാകില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

8 മത്സരങ്ങളില്‍ നിന്നു 3 ജയങ്ങളുമായി ചെന്നൈ ആറാം സ്ഥാനത്താണ്. ഇനിയുള്ള ആറ് മത്സരങ്ങള്‍ ടീമിനു നിര്‍ണായകമാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ അവരെ സഹായിക്കില്ല. നെറ്റ് റണ്‍റേറ്റും വലിയ തിരിച്ചടിയായി നില്‍ക്കുന്നു. മെയ് രണ്ടിനു മുംബൈ ഇന്ത്യന്‍സുമായി സ്വന്തം തട്ടകമായ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് സിഎസ്‌കെയുടെ അടുത്ത പോരാട്ടം.

MS Dhoni in training time
'ക്രിമിനല്‍ തീരുമാനം; ഒട്ടും ഫോം ഇല്ലാത്ത ആ മനുഷ്യനെയാണോ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ വിടുന്നത്, കഷ്ടം'
Summary

CSK head coach Stephen Fleming highlighted that MS Dhoni's calf injury resurfaced during their warm-up game

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com