ഇന്ത്യൻ ടീം മെന്ററാകാൻ ധോനിക്ക് ഓഫർ... തടസം ​ഗംഭീർ?

2026ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ബിസിസിഐ ശ്രമം
MS Dhoni Offered Big Job By BCCI
MS Dhoni x
Updated on
1 min read

മുംബൈ: മുൻ ഇന്ത്യൻ നായകനും രണ്ട് ലോക കിരീടങ്ങൾ ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്ത എംഎസ് ധോനിയെ ടീം ഇന്ത്യയുടെ മെന്ററാക്കാൻ ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. 2026ലെ ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് ബിസിസിഐ ശ്രമം. എല്ലാ ഫോർമാറ്റിലും മുൻ ക്യാപ്റ്റന്റെ സേവനം തേടുകയാണ് ബിസിസിഐ. സീനിയർ പുരുഷ ടീമിനൊപ്പം ജൂനിയർ വനിതാ ക്രിക്കറ്റ് ടീമിലും മുൻ നായകന്റെ സേവനം പ്രയോജനപ്പെടുത്താൻ നീക്കമുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബിസിസിഐയുടെ ഓഫർ ധോനി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

അതേസമയം ധോനിയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ ചുമതലകളുണ്ട്. മാത്രമല്ല ഇന്ത്യൻ പരിശീലകനായി ​ഗൗതം ​ഗംഭീർ നിൽക്കുന്നതും ധോനിയുടെ വരവിനെ ചോദ്യ ചിഹ്നത്തിൽ നിർത്തുന്നുണ്ട്. ഐപിഎല്ലിൽ അടുത്ത സീസണിൽ താരം കളിക്കുമോ എന്നതു സംബന്ധിച്ചു നിലവിൽ വിവരങ്ങളൊന്നുമില്ല. ഐപിഎല്ലിൽ നിന്നു വിരമിച്ചാൽ ധോനിയെ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ​ഗംഭീർ മുഖ്യ പരിശീലകനായി നിൽക്കുന്നതാണ് തടസം. ടീമിന്റെ മെന്ററായി ധോനി എത്തിയാൽ ഇരുവരും തമ്മിലുള്ള തർക്കങ്ങളിലേക്ക് കാര്യങ്ങൾ മാറുമോ എന്ന ആശങ്കയാണ് സംശയത്തിനു പിന്നിൽ.

MS Dhoni Offered Big Job By BCCI
ജയിക്കാന്‍ മറന്ന് ട്രിവാന്‍ഡ്രം റോയല്‍സ്; വീണ്ടും നാണക്കേട്; ഇത്തവണ തകര്‍ത്തത് ഏരീസ് കൊല്ലം

ഇന്ത്യയെ ടി20, ഏകദിന ലോക കിരീടങ്ങളിലേക്കും ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിലേക്കും നയിച്ച ഏക ക്യാപ്റ്റനാണ് ധോനി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകനെന്ന പെരുമയും ധോനിയ്ക്കുണ്ട്. യുവ താരങ്ങളെ വളർത്തിയെടുക്കാനുള്ള ധോനിയുടെ മികവും മെന്റർ സ്ഥാനത്തേക്കുള്ള പരി​ഗണനയിൽ നിർണായകമാണ്.

MS Dhoni Offered Big Job By BCCI
ദുലീപ് ട്രോഫി; പശ്ചിമ മേഖല- മധ്യ മേഖല, ഉത്തര മേഖല- ദക്ഷിണ മേഖല സെമി
Summary

MS Dhoni: BCCI has reportedly offered MS Dhoni an all-format mentorship role, but he may decline while Gautam Gambhir is head coach due to past differences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com