

പാരീസ്: കണങ്കാലിലെ പരിക്ക് ഗുരുതരമല്ലെന്ന് പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍. ഒരിക്കല്‍ കൂടി ഗുരുതരമാകുമായിരുന്ന ഒന്നില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചതായാണ് നെയ്മര്‍ ആരാധകരെ അറിയിക്കുന്നത്.
വേദന, നിരാശ, ശസ്ത്രക്രിയയോടുള്ള പേടി, ആകാംക്ഷ, ഓര്‍ക്കാനിഷ്ടപ്പെടാത്ത നിമിഷങ്ങള്‍ എന്നിവയാണ് ആ സമയം എന്നെ കരയിപ്പിച്ചത്. പരിക്ക് വളരെ ഗുരുതരമാകുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി ദൈവം എന്നെ രക്ഷിച്ചിരിക്കുന്നു, ഇന്‍സ്റ്റഗ്രാമില്‍ നെയ്മര്‍ കുറിച്ചു.
ഫ്രഞ്ച് ലീഗില്‍ ലിയോണിന് എതിരായ പോരിന് ഇടയിലാണ് നെയ്മര്‍ക്ക് കണങ്കാലിന് പരിക്കേറ്റത്. സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ ലിയോണിനോട് എതിരില്ലാത്ത ഒര് ഗോളിന് പിഎസ്ജി തോറ്റു. ഇത്രയും ഹിംസാത്മകമായ ടാക്കിളുകള്‍ ഒഴിവാക്കണം എന്ന് നെയ്മറിന്റെ പിതാവ് പറഞ്ഞു.
എത്ര നാളാണ് ഈ ശാപം പിന്തുടരുക? നമ്മള്‍ ഇതിനെയെല്ലാം കുറിച്ച് ഒരുപാട് സംസാരിച്ചു കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും വളരെ അധികം ഹിംസാത്മകമായ ടാക്കിളുകള്‍ നമ്മള്‍ അനുവദിക്കുന്നു, നെയ്മറുടെ പിതാവ് പറഞ്ഞു. ലിയോണിന് എതിരായ കളിയില്‍ ആദ്യ പകുതിയുടെ ഏഴാം മിനിറ്റില്‍ തിയാഗോ മെന്‍ഡസിന്റെ കടുപ്പമേറിയ ടാക്കിളാണ് നെയ്മറെ വീഴ്ത്തിയത്. തിയാഗോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക് പോവേണ്ടതായും വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates