

ന്യൂഡൽഹി: 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ തുടരെ രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യൻ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത അമർഷവുമായി ആരാധകർ. വൈഭവ് ഇല്ലാത്തതിനാൽ കളി ലൈവ് കാണില്ലെന്ന കടുത്ത തീരുമാനത്തിലാണ് ആരാധകർ. പരിക്കേറ്റ് പുറത്തായ വരുൺ ചക്രവർത്തിക്ക് പകരം രവി ബിഷ്ണോയ് ഇലവനിൽ വന്നതു മാത്രമാണ് ആദ്യ മത്സരത്തിൽ നിന്നു ടീമിലുണ്ടായ ഏക മാറ്റം.
അന്താരാഷ്ട്ര അരങ്ങേറ്റത്തിലെ വൈഭവിന്റെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. തുടക്കം നിരാശയപ്പെടുത്തിയെങ്കിലും പിന്നാലെ നടന്ന സിംബാബ്‍വെക്കെതിരായ പരമ്പരയിൽ താരം മിന്നും ഫോമിൽ കളിച്ചു. സിംബാബ്‍വെ പരമ്പരയിൽ 196.10 സ്ട്രൈക്ക് റേറ്റിൽ 151 റൺസ് അടിച്ചെടുത്ത് താരം പരമ്പരയുടെ താരമായാണ് അഫ്ഗാനെതിരായ പോരാട്ടത്തിന് ഒരുങ്ങിയത്.
യുവ താരത്തിന്റെ കളി കണാനെത്തിയ ആർധകർക്ക് മത്സരത്തിനു മുൻപ് ഗ്രൗണ്ടിൽ ബാറ്റിങ് പരിശീലനം നടത്തുന്നത് കണ്ടത് പ്രതീക്ഷ നൽകിയിരുന്നു. താരത്തിനു മതിയായ അവസരം നൽകാത്തതിനെതിരെ ആരാധകർ ഗൗതം ഗംഭീറിനെതിരെ വിമർശനം ഉന്നയിച്ചു.
വൈഭവ് തന്നിലും ഭാര്യയിലുമുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് നേരത്തെ മുൻ ഇന്ത്യൻ നായകൻ കൃഷ് ശ്രീകാന്ത് വെളിപ്പെടുത്തിയിരുന്നു. സൂര്യവംശി കളിക്കുന്നില്ലെന്ന് അറിഞ്ഞതോടെ ആദ്യ മത്സരം കാണാതെ ചാനൽ മാറ്റിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സമാന അഭിപ്രായമാണ് രണ്ടാം പോരിലും താരമില്ലെന്നു അറിഞ്ഞതോടെ ആരാധകർ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates