Fauja Singh
ഫൗജ സിങ് x

'ഒരാളെ ഇടിച്ചു, ആരാണെന്ന് അറിയില്ല'; ഫൗജ സിങ്ങിന്‍റെ അപകടമരണത്തില്‍ പ്രതി പിടിയില്‍

അപകടം നടത്തിന് പിന്നാലെ പിടിക്കപ്പെടാതിരിക്കാനായി ജലന്ധര്‍ നഗരം ഒഴിവാക്കി വിവിധ ഗ്രാമങ്ങളിലൂടെ തന്റെ സ്വദേശമായ കര്‍താര്‍പുരില്‍ അമൃത്പാല്‍ എത്തിയത്
Published on

ചണ്ഡിഗഡ്: മാരത്തണ്‍ ഓട്ടക്കാരന്‍ ഫൗജ സിങ്(114) വാഹനമിടിച്ച് മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാഹനമോടിച്ചിരുന്ന ജലന്ധറിലെ കര്‍ത്താപുര്‍ സ്വദേശിയായ അമൃത്പാല്‍ സിങ്ങ് ധില്ലനാണ് അറസ്റ്റിലായത്. ഫൗജ സിങ്ങിനെ ഇടിച്ച പഞ്ചാബ് റജിസ്‌ട്രേഷനിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നമ്പര്‍ പ്ലേറ്റ് പരിശോധിച്ചതില്‍നിന്ന് കപൂര്‍ത്തല സ്വദേശിയായ വരീന്ദര്‍ സിങ്ങിന്റേതാണ് കാറെന്ന് പൊലീസ് മനസിലാക്കി. ചോദ്യം ചെയ്യലില്‍ അമൃത്പാല്‍ സിങ്ങിന് തന്റെ കാര്‍ വിറ്റെന്ന് വരീന്ദര്‍ പറഞ്ഞു. കര്‍ത്താപൂര്‍ സ്വദേശിയായ അമൃത്പാല്‍ കാനഡയിലാണ് താമസം. ഒരാഴ്ച മുന്‍പാണ് ഇന്ത്യയിലെത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്നും ഇടിച്ചത് ഫൗജ സിങ്ങിനെയാണെന്ന് അറിയില്ലായിരുന്നെന്നും ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

Fauja Singh
'പന്തും കരുണ്‍ നായരും പോയതോടെ കളി തോറ്റു', ലോര്‍ഡ്‌സിലെ പരാജയത്തിന് കാരണം നിരത്തി ശാസ്ത്രി

അപകടം നടത്തിന് പിന്നാലെ പിടിക്കപ്പെടാതിരിക്കാനായി ജലന്ധര്‍ നഗരം ഒഴിവാക്കി വിവിധ ഗ്രാമങ്ങളിലൂടെ തന്റെ സ്വദേശമായ കര്‍താര്‍പുരില്‍ അമൃത്പാല്‍ എത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ താന്‍ ഓടിച്ച വാഹനം ഒരാളെ ഇടിച്ചതായി സമ്മതിച്ച അമൃത്പാല്‍ അത് ഫൗജ സിങ് ആണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാത്രിയാണ് അമൃത്പാലിനെ പൊലീസ് പിടികൂടിയത്. നാളെ കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ റിമാന്‍ഡില്‍ വിടാനാണ് സാധ്യത. അപകടം നടന്നതിനുശേഷം ഇടിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നു.

Summary

NRI arrested in death of marathoner fauja singh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com