27 റണ്‍സിനിടെ നഷ്ടം 5 വിക്കറ്റുകള്‍, കഷ്ടപ്പെട്ട് ഒമാൻ 103ൽ എത്തി!

ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് ജയിക്കാന്‍ 104 റണ്‍സ്
Zimbabwe's Richard Ngarava bowls a deliver
സിംബാബ്‍വെ താരം റിച്ചാർഡ് ന​ഗരവയുടെ ബൗളിങ് T20 World Cupap
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരം ജയിക്കാന്‍ സിംബാബ്‌വെയ്ക്ക് വേണ്ടത് വെറും 104 റണ്‍സ്. ഒമാനെതിരായ പോരാട്ടത്തില്‍ ടോസ് നേടി അവര്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ഒമാന്‍ 19.5 ഓവറില്‍ 103 റണ്‍സിനു ഓള്‍ ഔട്ടായി.

ആദ്യം ബാറ്റിങിനിറങ്ങിയ ഒമാന്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ഒരു ഘട്ടത്തില്‍ അവര്‍ 100 എത്തില്ലെന്നു തോന്നിച്ചു. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 5 മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. പിന്നീട് മധ്യനിരയും വാലറ്റവും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്.

Zimbabwe's Richard Ngarava bowls a deliver
ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്' പറയണം

21 പന്തില്‍ 28 റണ്‍സെടുത്ത വിനായക് ശുക്ലയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. സുഫിയാന്‍ മെഹ്മൂദ് 25 റണ്‍സെടുത്തു. വാലറ്റത്ത് നദീം ഖാന്‍ 20 റണ്‍സും സ്വന്തമാക്കി. ഒമാന്‍ ഇന്നിങ്‌സില്‍ സിക്‌സടിച്ച ഏക ബാറ്ററും നദീമാണ്. ഈ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ റിച്ചാര്‍ഡ് നഗരവ, ബ്ലസിങ് മുസര്‍ബാനി, ബ്രാഡ് ഇവാന്‍സ് എന്നിവരുടെ ബൗളിങാണ് ഒമാനെ തകര്‍ത്തത്. നഗരവ നാലോവറില്‍ 17 റണ്‍സും മുസര്‍ബാനി 16 റണ്‍സും മാത്രമാണ് വിട്ടുകൊടുത്തത്. ഇവാന്‍ 3.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി. ഒരു വിക്കറ്റ് ക്യാപ്റ്റന്‍ സികന്ദര്‍ റാസയ്ക്കാണ്. താരവും 4 ഓവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

Zimbabwe's Richard Ngarava bowls a deliver
ഇറ്റലിക്ക് തോൽവിയോടെ തുടക്കം; സ്‌കോട്‌ലൻഡിന് 73 റൺസ് വിജയം
Summary

oman vs zimbabwe: Zimbabwe need 104 runs to win their first game of the T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com