'സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്‍'- സഞ്ജു പങ്കിട്ട ജോസ് ബട്‌ലറുടെ വീഡിയോ വൈറല്‍

'സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്‍'- സഞ്ജു പങ്കിട്ട ജോസ് ബട്‌ലറുടെ വീഡിയോ വൈറല്‍
'സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്‍'- സഞ്ജു പങ്കിട്ട ജോസ് ബട്‌ലറുടെ വീഡിയോ വൈറല്‍
Updated on: 
1 min read

അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് നിര്‍ണായക മത്സരമാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അവര്‍ക്ക് വിജയം അനിവാര്യം. എന്നാല്‍ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കു. 

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസ്ഥാന്‍ ഇന്ന് മത്സരത്തിനിറങ്ങുന്നത്. അതിനിടെ മലയാളി താരം സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 

രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ജോസ് ബട്‌ലര്‍ കേരള സദ്യ കഴിക്കുന്ന വീഡിയോയാണ് സഞ്ജു പങ്കുവച്ചത്. ''കേരള സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്‍.'' എന്നാണ് സഞ്ജു വീഡോയോയ്‌ക്കൊപ്പം എഴുതിച്ചേര്‍ത്തിരിക്കുന്നത്. എന്തായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
 

View this post on Instagram

Nammude swandam Jose Ettan having Kerala Sadhya !!

A post shared by Sanju Samson (@imsanjusamson) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com