ദുബായ്: മുഹമ്മദ് റിസ്വാനേയും പിന്നാലെ ഖുഷ്ദിലിനേയും ഒരോവറില് മടക്കി ഹര്ദിക് പാണ്ഡ്യയുടെ സ്ട്രൈക്ക്. 14ാം ഓവറിന്റെ ആദ്യ പന്തില് റിസ്വാനെ മടക്കിയ ഹര്ദിക് മൂന്നാം പന്തില് ഖുഷ്ദിലിനേയും പുറത്താക്കിയാണ് പാകിസ്ഥാനെ ഞെട്ടിച്ചത്.
ഒരു ഭാഗത്ത് വിക്കറ്റുകള് വീണപ്പോള് പിടിച്ചു നിന്ന റിസ്വാന് 42 പന്തില് 43 റണ്സുമായാണ് കൂടാരം കയറിയത്. നാല് ഫോറും ഒരു സിക്സും സഹിതമാണ് താരം മികച്ച ബാറ്റിങ് പുറത്തെടുത്തത്. ഹര്ദിക് പാണ്ഡ്യയുടെ പന്തില് ആവേശ് ഖാന് ക്യാച്ചെടുത്താണ് റിസ്വാന് മടങ്ങിയത്. ഖുഷ്ദില് ഷാ രണ്ട് റണ്ണുമായി മടങ്ങി. ഹര്ദികിന്റെ പന്തില് താരത്തെ ജഡേജയാണ് ക്യാച്ചെടുത്തത്.
നിലവില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 112 റണ്സെന്ന നിലയിലാണ് പാകിസ്ഥാന്.
നേരത്തെ ഇഫ്തിഖര് അഹമ്മദാണ് മൂന്നാം വിക്കറ്റായി പുറത്തായത്. താരം 22 പന്തില് രണ്ട് ഫോറും ഒരു സിക്സും സഹിതം 28 റണ്സെടുത്ത് നില്ക്കെയാണ് മടങ്ങിയത്. ഹര്ദിക് പാണ്ഡ്യയുടെ പന്തില് വിക്കറ്റ് കീപ്പര് ദിനേഷ് കാര്ത്തിക് ക്യാച്ചെടുത്താണ് ഇഫ്തിക്കര് പുറത്തായത്. ക്യാപ്റ്റന് ബാബര് അസം, ഫഖര് സമാന് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്.
ആറ് പന്തില് 10 റണ്സുമായാണ് ഫഖര് സമാന് മടങ്ങിയത്. ആവേശ് ഖാന്റെ പന്തില് വിക്കറ്റ് കീപ്പര് ദിനേഷ് കാര്ത്തികിന് പിടിനല്കിയാണ് താരം പുറത്തായത്.
നേരത്തെ പാക് ക്യാപ്റ്റന് ബാബര് അസമിനെ ഭുവനേശ്വര് കുമാറാണ് മടക്കിയത്. അര്ഷ്ദീപ് സിങിന് ക്യാച്ച് നല്കിയാണ് ബാബറിന്റെ മടക്കം. ഒന്പത് പന്തില് 10 റണ്സാണ് പാക് നായകന് നേടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates