ബഹിഷ്‌കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ

മത്സരങ്ങൾ ബഹിഷ്ക്കരിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐ സി സി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചത്.
 T20 World Cup
Pakistan Announce T20 World Cup 2026 Squad special arrangement
Updated on
1 min read

ദുബൈ: ബഹിഷ്‌കരണ ഭീഷണി ഉയർത്തിയതിനു പിന്നാലെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാൻ. 15 അംഗ ടീമിനെ സൽമാൻ അലി ആഘയാണ് നയിക്കുന്നത്. നേരത്തെ ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐ സി സി തീരുമാനത്തെ വിമർശിച്ചു രംഗത്ത് എത്തുകയും മത്സരങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിയുമായി പി സി ബി ചെയർമാൻ മുഹസിന്‍ നഖ്വി രംഗത്ത് എത്തിയിരുന്നു.

 T20 World Cup
അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു

മത്സരങ്ങൾ ബഹിഷ്ക്കരിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐ സി സി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടി മത്സരത്തിന്റെ വേദി മാറ്റണം എന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐ സി സി നേരത്തെ തള്ളിയിരുന്നു.

ഐ സി സി നിയോഗിച്ച സുരക്ഷാ വിദഗ്ധരുടെ റിപ്പോർട്ടുകളിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിനോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ സുരക്ഷാ ഭീഷണിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

 T20 World Cup
47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത്

വേദി മാറ്റവുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് നൽകിയ കത്ത് ഐ സി സി ചർച്ചയ്ക്ക് എടുത്തിരുന്നെങ്കിലും വേണ്ട പിന്തുണ ബോർഡ് അംഗങ്ങളിൽ നിന്ന് ലഭിച്ചിരുന്നില്ല. പാകിസ്ഥാൻ മാത്രമായിരുന്നു യോഗത്തിൽ ബംഗ്ലാദേശിന് പിന്തുണ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിന്റെ ആവശ്യം ഐ സി സി തള്ളുകയായിരുന്നു.

 T20 World Cup
സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്

2026 ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം: സൽമാൻ അലി അഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫേ (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്‌സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സെയിം അയൂബ്, ഷാഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ താരിഖ്.

Summary

Sports news: Pakistan Announce T20 World Cup 2026 Squad After Boycott Controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com