ലോകകപ്പ് കിറ്റ് അവതരണം റദ്ദാക്കി! ബഹിഷ്‌കരണ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ഒഴിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ്

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിനു തൊട്ടുമുന്‍പായിരുന്നു ചടങ്ങ് തീരുമാനിച്ചിരുന്നത്
Pakistan Cricket Team
Pakistan CricketFB
Updated on
1 min read

ഇസ്ലാമബാദ്: ടി20 ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ലോകകപ്പ് കിറ്റ് പുറത്തിറക്കുന്ന ചടങ്ങ് റദ്ദാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍' ചൂണ്ടിക്കാട്ടിയാണ് ചടങ്ങ് റദ്ദാക്കിയതെന്നു അവര്‍ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിനു തൊട്ടുമുന്‍പായിരുന്നു ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കിറ്റ് ലോഞ്ചിനു പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം എന്നാണ് വിവരം.

ലോകകപ്പില്‍ പങ്കെടുക്കുന്നതു സംബന്ധിച്ചു തിങ്കളാഴ്ച അന്തിമ തീരുമാനം അറിയിക്കുമെന്നു നേരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലോകകപ്പ് ജേഴ്‌സി ഉള്‍പ്പെടെയുള്ള കിറ്റിന്റെ അവതരണം റദ്ദാക്കിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം സംശയത്തില്‍ ആക്കാന്‍ ഈ സംഭവവും ഇപ്പോള്‍ കാരണമായിരിക്കുകയാണ്.

Pakistan Cricket Team
എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ലോകകപ്പിനായി ടീം ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പാക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഇതുവരെ പച്ചക്കൊടി കാണിക്കല്‍ വരാത്തതാണ് അഭ്യൂഹങ്ങള്‍ നിലനില്‍ക്കാന്‍ ഇടയാക്കുന്നത്.

ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി വ്യക്തമാക്കിയത്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

Pakistan Cricket Team
പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി പിസിബി അധികൃതര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം പാകിസ്ഥാന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഫെബ്രുവരി 2 ന് അറിയിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

ഐ സി സിയുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് പ്രത്യേക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പിസിബി നല്‍കിയെന്നാണ് വിവരം.

അതേസമയം, പാകിസ്ഥാന്‍ ക്യാപറ്റന്‍ സല്‍മാന്‍ അലി ആഘയുടെ നേതൃത്വത്തിലുള്ള സംഘം കൊളംബോയിലേക്കുള്ള യാത്രക്കായി വിമാന ടിക്കറ്റ് ബുക്കിങ് ചെയ്തിട്ടുണ്ട്. മത്സരം ബഹിഷ്‌ക്കരിച്ചാല്‍ ഐസിസിയുടെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നത് കൊണ്ട് തന്നെ ടൂര്‍ണമെന്റില്‍ നിന്നു പാകിസ്ഥാന്‍ പിന്മാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

Pakistan Cricket uneasy relationship with the upcoming T20 World Cup entered another holding pattern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com