എന്ത് വിധിയിത്... ദേശീയ ​ഗാനത്തിനു പകരം സ്റ്റേഡിയത്തിൽ 'ജലേബി ബേബി'; പാക് ടീമിന്റെ അവസ്ഥ! (വിഡിയോ)

ഇന്ത്യയോട് കനത്ത തോൽവി, ദേശീയ​ഗാന വിവാദം, നാണക്കേടിൽ മുങ്ങി പാക് ക്രിക്കറ്റ്
Major Blunder As Pakistan National Anthem
Pakistan vs Indiax
Updated on
1 min read

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയോടു തോറ്റതിനു പുറമേ പാകിസ്ഥാനെ വൻ നാണക്കേടിലേക്ക് തള്ളിയിട്ട് ദേശീയ ​ഗാന വിവാദവും. മത്സരത്തിനു മുൻപ് ഇരു ടീമുകളിലേയും താരങ്ങൾ ദേശീയ ​ഗാനത്തിനായി ​ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ പാകിസ്ഥാൻ ദേശീയ ​ഗാനം മാറിപ്പോയി. പാക് ദേശീയ ​ഗാനത്തിനു പകരം സംഘാകർ പ്ലേ ചെയ്തത് മറ്റൊരു ​ഗാനം. അബ​ദ്ധം മനസിലായതിനു പിന്നാലെ പെട്ടെന്നു തന്നെ പാട്ട് മാറ്റി ദേശീയ ​ഗാനം സ്റ്റേഡിയത്തിൽ ഉയർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി മാറി.

ദേശീയ ​ഗാനത്തിനായി പാക് താരങ്ങൾ നെഞ്ചിൽ കൈവച്ച് നിന്നപ്പോൾ ഉയർന്നത് 'ജലേബി ബേബി' എന്ന ​ഗാനമാണ്. ഇതുകേട്ട് പാക് താരങ്ങൾ ആകെ ആശയക്കുഴപ്പത്തിലാകുന്നുണ്ട്. ഇത് വിഡിയോയിൽ കാണാം. പാക് മന്ത്രി മൊഹ്സിൻ നഖ്‍വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ എന്നിരിക്കെ ഇത്തരമൊരു അബ​ദ്ധം സംഭവിച്ചത് പാക് ക്രിക്കറ്റിനു ആകെ നാണക്കേടായി മാറി.

ഇന്ത്യ- പാക് പോരാട്ടം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ചുറ്റിലും ഉയര്‍ന്ന ഘട്ടത്തിലാണ് ഇന്ത്യ കളിക്കാനെത്തിയതും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതും. ടോസ് സമയത്ത് പാക് നായകന്‍ സല്‍മാന്‍ ആഘയ്ക്ക് കൈ കൊടുക്കാന്‍ സൂര്യകുമാര്‍ തയ്യാറായിരുന്നില്ല. മത്സര ശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളെ മൈന്‍ഡ് ചെയ്യാതെ മടങ്ങുകയും ചെയ്തു. അതിനിടെയാണ് അവരുടെ ദേശീയ ​ഗാന വിവാദം.

Major Blunder As Pakistan National Anthem
'കൈ തരാത്തത് കളി നിയമങ്ങള്‍ക്കെതിര്'; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ പ്രതിഷേധമറിയിച്ച് പാകിസ്ഥാന്‍

പഹല്‍ഗാം ഭീകരാക്രമണവും അതിനുള്ള ഇന്ത്യയുടെ ചുട്ടമറുപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കും ശേഷം ആദ്യമാണ് ഇന്ത്യ- പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നത്. പാകിസ്ഥാനെതിരെ നേടിയ ആധികാരിക വിജയം രാജ്യത്തിന്റെ സൈനികര്‍ക്കാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സമര്‍പ്പിച്ചത്. പഹല്‍ഗാം ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കിയിരുന്നു.

ബ്ലോക്ക് ബസ്റ്റര്‍ പോരില്‍ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചത്. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ നിഷ്പ്രഭമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യം ഇന്ത്യ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ ജയം 7 വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ മറുപടി 15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വന്നു. ഇന്ത്യ 131 റണ്‍സാണ് അടിച്ചത്.

Major Blunder As Pakistan National Anthem
ഇടം കൈയന്‍മാരെ എന്ത് ചെയ്യും?... 'നെറ്റ്‌സില്‍ അക്ഷര്‍ എറിഞ്ഞു തീര്‍ത്തത് കണ്ടമാനം പന്തുകള്‍'
Summary

Pakistan vs India: There was a major controversy involving the national anthem of Pakistan just before their Asia Cup 2025 match against India in Dubai on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com