ഇന്ത്യക്കെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്', പാകിസ്ഥാനെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്'! ഷാല്‍വിക് വീണ്ടും

പാകിസ്ഥാനെതിരെ യുഎസ്എയ്ക്ക് ജയിക്കാന്‍ 191 റണ്‍സ്
United States' Shadley Van Schalkwyk, left, celebrates the wicket of Pakistan's Saim Ayub
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഷാൽവിക് T20 World CupAP
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ മൂന്നാം പോരാട്ടത്തില്‍ യുഎസ്എയ്ക്കു മുന്നില്‍ 191 റണ്‍സ് വിജയ ലക്ഷ്യം വച്ച് പാകിസ്ഥാന്‍. ടോസ് നേടി യുഎസ്എ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ യുഎസ്എയ്ക്കു മുന്നില്‍ ഭേദപ്പെട്ട സ്‌കോറുയര്‍ത്തി. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് കണ്ടെത്തി. പാകിസ്ഥാനു വേണ്ടി ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറിയുമായി കളം വാണു.

ഒരു ഘട്ടത്തില്‍ പാക് സ്‌കോര്‍ 200 കടക്കുമെന്നു തോന്നിച്ചു. എന്നാല്‍ യുഎസ്എ ബൗളര്‍മാര്‍ അതിനു സമ്മതിച്ചില്ല. വാലറ്റത്തിന്റെ ഭാവനാശൂന്യമായ ബാറ്റിങും പാകിസ്ഥാനു തിരിച്ചടിയായി. അവസാന ഓവറില്‍ ഷഹീന്‍ ഷാ അഫ്രീദി അടിച്ച ഒരു സിക്‌സാണ് പാക് സ്‌കോര്‍ 190ല്‍ എത്തിച്ചത്.

United States' Shadley Van Schalkwyk, left, celebrates the wicket of Pakistan's Saim Ayub
92 പന്തില്‍ 175 റണ്‍സ്, ലോകകപ്പില്‍ 'ലോക റെക്കോര്‍ഡ്'!

ആദ്യ മത്സരത്തില്‍ 4 വിക്കറ്റെടുത്ത് ഇന്ത്യയെ വിറപ്പിച്ച ഷാഡ്‌ലി വാന്‍ ഷാല്‍വിക് പാകിസ്ഥാനേയും സമാന രീതിയില്‍ തന്നെ കുടുക്കി. ഇന്ത്യക്കെതിരെ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത ഷാല്‍വിക് പാകിസ്ഥാനെതിരേയും സമാന രീതിയില്‍ തന്നെ പന്തെറിഞ്ഞു. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് നാല് പാക് വിക്കറ്റുകള്‍ ഷാല്‍വിക് സ്വന്തമാക്കിയത്.

ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് സയിം അയൂബും സാഹിബ്‌സാദ ഫര്‍ഹാനും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. സാഹിബ്‌സാദയാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സ്‌കോര്‍ 54ല്‍ സയിം അയൂബിനേയും പിന്നാലെ സ്‌കോര്‍ 56ല്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയേയും പാകിസ്ഥാനെ തുടരെ നഷ്ടമായി. സയിം അയൂബ് 19 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഒരു റണ്ണമായി കൂടാരം കയറി.

പിന്നീട് മൂന്നാം വിക്കറ്റില്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫര്‍ഹാനെ പിന്തുണച്ചതോടെ പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക് നീങ്ങി. 15ാം ഓവറിലെ നാലാം പന്തില്‍ ബാബര്‍ വീഴുമ്പോള്‍ പാക് സ്‌കോര്‍ 137ലായിരുന്നു. പിന്നീടാണ് പാക് സ്‌കോറങിന്റെ വേഗം കുറഞ്ഞത്.

United States' Shadley Van Schalkwyk, left, celebrates the wicket of Pakistan's Saim Ayub
'അന്ന് അട്ടിമറിച്ചു, ഇന്നും യുഎസ്എ പാകിസ്ഥാനെ എട്ടുനിലയിൽ പൊട്ടിക്കും!'

ഫര്‍ഹാന്‍ 41 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം 73 റണ്‍സ് അടിച്ചെടുത്തു. ബാബര്‍ അസം 32 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. ബാബര്‍ 4 ഫോറും ഒരു സിക്‌സും തൂക്കി.

പിന്നീടിറങ്ങിയവരില്‍ ഷദബ് ഖാന്‍ മാത്രമാണ് തിളങ്ങിയത്. താരം 12 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് സ്വന്തമാക്കി നിര്‍ണായക സംഭാവന നല്‍കി.

Summary

pakistan vs usa: Sahibzada Farhan's blistering half-century steered Pakistan to 190/9 in their T20 World Cup clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com