പുകവലിച്ചു, കുടിച്ച് പൂസായി! ജപ്പാന്‍ വനിതാ ജിംനാസ്റ്റിക്‌സ് ക്യാപ്റ്റന്‍ ഒളിംപിക്‌സ് ടീമില്‍ നിന്നു പുറത്ത്

താരത്തെ പുറത്താക്കിയതായി ജാപ്പനിസ് ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍
Japan women's gymnastics captain out
ഷോകോ മിയാറ്റഎക്സ്
Updated on
1 min read

ടോക്യോ: പാരിസ് ഒളിംപിക്‌സിനുള്ള ജപ്പാന്‍ ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്‌സ് ടീമില്‍ നിന്നു ക്യാപ്റ്റന്‍ ഷോകോ മിയാറ്റയെ പുറത്താക്കി. ടീമിന്റെ അച്ചടക്കം ലംഘിച്ച് പുകവലിച്ചതിനാണ് നടപടി. ജാപ്പനിസ് ജിംനാസ്റ്റിക്‌സ് അസോസിയേഷനാണ് 19കാരിയായ താരത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

ഒളിംപിക്‌സിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജപ്പാന്‍ ടീം ഫ്രാന്‍സിലെ മൊണാക്കോയില്‍ പരിശീലനത്തിലാണ്. ഷോകോ മിയാറ്റയടക്കം അഞ്ച് താരങ്ങളാണ് മത്സരിക്കുന്നത്. മിയാറ്റയെ പുറത്താക്കിയതോടെ നാല് താരങ്ങളുമായി ജപ്പാന്‍ മത്സരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുകവലിച്ചതിനു പുറമേ താരം അധികൃതരോടു പറയാതെ പരിശീലന ക്യാമ്പില്‍ നിന്നു ജപ്പാനിലേക്ക് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. താരം മദ്യപിച്ചതടക്കമുള്ള നിയമ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

1964നു ശേഷം സ്വന്തം നാട്ടില്‍ നാല് വര്‍ഷം മുന്‍പ് അരങ്ങേറിയ ഒളിംപിക്‌സിലാണ് ജപ്പാന്‍ ടീമിനത്തില്‍ ജിംനാസ്റ്റിക്‌സ് മെഡല്‍ നേടിയത്. ഇത്തവണയും നേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലെത്തിയ ടീമിനു അപ്രതീക്ഷിത തിരിച്ചടിയായി മിയാറ്റയുടെ പെരുമാറ്റം.

Japan women's gymnastics captain out
തര്‍ക്കം, വാദപ്രതിവാദം; ഹര്‍ദികിനെ തഴഞ്ഞ് സൂര്യയെ നായകനാക്കിയത് മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

With no male heir to take the throne, Japan's royal family plans to adopt successor, sparking debate over why women cannot rule
Woman commits suicide by consuming acid in front of in-laws
Rishabh Pant training
Team India with t20 world cup
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com