ഇന്ത്യയിലേക്ക് കൂടെ വരാൻ പറഞ്ഞ് മുൻകാമുകിക്ക് സന്ദേശം; പൊതുസ്ഥലത്തുവച്ച് മൈക്കൽ ക്ലാർക്കിന്റെ മുഖത്തടിച്ച് പങ്കാളി

പറ്റിച്ചെന്ന് ആരോപിച്ച് ക്യൂൻസ്‍ലാൻഡിൽവച്ച് താരത്തെ അടിക്കുകയായിരുന്നു
മൈക്കിൾ ക്ലർക്കും ജെയ്ഡ് യാൻബ്രോയും/ ചിത്രം; ഫെയ്സ്ബുക്ക്
മൈക്കിൾ ക്ലർക്കും ജെയ്ഡ് യാൻബ്രോയും/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

സിഡ്നി; ഓസ്ട്രേലിയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെ പൊതുസ്ഥലത്തുവച്ച് മുഖത്തടിച്ച് പങ്കാളി. മുൻ കാമുകിയുടെ പേരിലായിരുന്നു കലഹം എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ക്ലാർക്ക് വൻ വിവാദത്തിലായിരിക്കുകയാണ്. 

താരത്തിന്റെ പങ്കാളിയായ ജെയ്ഡ് യാൻബ്രോയുമായാണ് തർക്കമുണ്ടായത്. പറ്റിച്ചെന്ന് ആരോപിച്ച് ക്യൂൻസ്‍ലാൻഡിൽവച്ച് താരത്തെ അടിക്കുകയായിരുന്നു. ജെയ്ഡിന്റെ സഹോദരി ജാസ്മിന്റെ കൂട്ടുകാരനും ടിവി അവതാരകനുമായ കാൾ സ്റ്റെഫാനോവിച് ഇരുവരെയും ശാന്തനാക്കാൻ ശ്രമിച്ചതായും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്.

ക്ലാർക്ക് മുൻ കാമുകി പിപ് എഡ്‍വാർ‌ഡിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നാണ് ജെയ്ഡിന്റെ ആരോപണം. ഇന്ത്യയിലേക്ക് തനിക്കൊപ്പം വരാൻ പിപ് എഡ്‍വാർഡിനെ ക്ലാർക്ക് ക്ഷണിച്ച സന്ദേശങ്ങളും ജെയ്ഡ് താരത്തിന് മുൻപിൽ കാണിക്കുന്നുണ്ട്. ആരോപണങ്ങൾ നിഷേധിച്ച ക്ലാർക്കിന്റെ മുഖത്ത് ജെയ്ഡ് പല വട്ടം അടിച്ചു. 

സംഭവം വിവാദമായതിനു പിന്നാലെ ക്ലാർക്കുമായുള്ള സ്പോൺസർഷിപ്പ് ഡീലിൽ നിന്ന് പലരും പിന്മാറിയതായാണ് വിവരം. ഇതിനിടെ ബോർഡർ–ഗാവസ്കർ ട്രോഫിയിലെ കമന്ററി പാനലിൽ നിന്നും ക്ലാർക്കിനെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മുൻ നായകന് എതിരായ ആരോപണങ്ങളിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം തുടങ്ങിയതായാണു വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com