ബം​ഗ്ലാദേശ് 'ഷോക്ക്', നാണക്കേടിന്റെ റെക്കോർഡ്; ചാപ്പലിനൊപ്പം കമ്മിൻസും!

ബം​ഗ്ലാദേശിനെതിരായ ഞെട്ടിക്കുന്ന ടെസ്റ്റ് തോൽവി. മോശം റെക്കോർഡിൽ ഓസീസ് ക്യാപ്റ്റൻ
Pat Cummins
Pat Cumminsx
Updated on
2 min read

ഡാർവിൻ: കഴിഞ്ഞ ദിവസം ഓസ്ട്രേലിയയെ അട്ടിമറിച്ച് 23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബം​ഗ്ലദേശ്, തങ്ങളുടെ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ചിരുന്നു. 9 വിക്കറ്റ് വിജയമാണ് ബം​ഗ്ലാദേശ് സ്വന്തമാക്കിയത്. ബം​ഗ്ലാദേശ് വിജയം സ്വന്തമാക്കിയതോടെ ഒരു നാണക്കേടിന്റ ക്യാപ്റ്റൻസി റെക്കോർഡിൽ പാറ്റ് കമ്മിൻസിന്റെ പേരും എത്തി. ഒന്നിൽ കൂടുതൽ തവണ ഓസ്ട്രേലിയൻ മണ്ണിൽ ഏഷ്യൻ ടീമിനോട് ടെസ്റ്റ് പരാജയപ്പെടുന്ന നായകനെന്ന നാണക്കേടിന്റെ റെക്കോർഡിൽ രണ്ടാമനായാണ് കമ്മിൻസിന്റെ പേരും പ്രത്യക്ഷപ്പെട്ടത്. മുൻ ക്യാപ്റ്റൻ ക്രെയ്​ഗ് ചാപ്പലും ഈ മോശം പട്ടികയിലുണ്ട്.

2021-22 സീസണിൽ ആഷസ് പരമ്പരയിലൂടെ ഓസീസ് ടെസ്റ്റ് നായകനായി മാറിയ കമ്മിൻസിനു കീഴിൽ ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയ ഒരു ഏഷ്യൻ ടീമിനോടു സ്വന്തം നാട്ടിൽ ടെസ്റ്റ് പോരാട്ടം പരാജയപ്പെടുന്നത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം അവരുടെ നാട്ടിൽ ബം​ഗ്ലാദേശിനെതിരെ നേരിടുന്ന ആദ്യ തോൽവി കൂടിയാണിത്.

2024 നവംബറിൽ പെർത്തിൽ വച്ച് കമ്മിൻസിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഓസ്ട്രേലിയ ഇന്ത്യയോടു പരാജയമേറ്റു വാങ്ങിയിരുന്നു. പിന്നാലെയാണ് 2026ലെ ബം​ഗ്ലേദേശിനെതിരായ പരാജയം.

1977 ജനുവരിൽ സിഡ്നിയിലും 1981ൽ ഡിസംബറിൽ മെൽബണിലും നടന്ന ടെസ്റ്റ് പോരാട്ടങ്ങളിൽ ക്രെയ്​ഗ് ചാപ്പലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഓസ്ട്രേലിയ പാകിസ്ഥാനെതിരെ ടെസ്റ്റ് മത്സരം പരാജയപ്പെട്ടിരുന്നു. 1981 ഫെബ്രുവരിയിൽ മെൽബണിൽ ഇന്ത്യക്കെതിരെയും ചാപ്പൽ നേതൃത്വ നൽകിയ ഓസീസ് ടീം പരാജയപ്പെട്ടു. നാണക്കേടിന്റെ റെക്കോർഡിൽ 3 പരാജയങ്ങളുമായി ചാപ്പൽ ഒന്നാമതും 2 പരാജയങ്ങളുമായി കമ്മിൻസ് രണ്ടാമതും നിൽക്കുന്നു.

Pat Cummins
സ്റ്റണ്ണിങ് ക്യാച്ച്, 'യു ബ്യൂട്ടി ​ഗിൽ'! മുഴുനീള ഡൈവ്, ​ഒറ്റ കൈയിൽ പന്ത് (വിഡിയോ)

23 വർഷത്തിനിടെ ബം​ഗ്ലാദേശ് 3 ടെസ്റ്റുകളുമാണ് ഓസീസ് മണ്ണിൽ കളിച്ചത്. മൂന്നാം ടെസ്റ്റിൽ തന്നെ അവർ വിജയം സ്വന്തമാക്കി. ഓസ്ട്രേലിയൻ മണ്ണിൽ അതിവേ​ഗം ഒരു ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന റെക്കോർഡും ബം​ഗ്ലദേശ് നേടി.

ഡാര്‍വിനില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഓള്‍റൗണ്ട് മികവാണ് കം​ഗാരുക്കളെ കടപുഴക്കിയത്. ഓസ്‌ട്രേലിയുടെ രണ്ടാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിപ്പിച്ച ബംഗ്ലാദേശ്, വിജയലക്ഷ്യമായ 57 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്താണ് ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് ജയം ആഘോഷിച്ചത്.

30 റണ്‍സുമായി മൊനിമുള്‍ ഹഖും 25 റണ്‍സുമായി ഷദ്മാന്‍ ഇസ്ലാമുമാണ് ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ തന്‍സിദ് ഹസന്‍ തമീം രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 198 & 284, ബംഗ്ലാദേശ് 426 & 57-1.

Pat Cummins
ആദ്യമായി 'കിരീട മധുരം നുണഞ്ഞ്' മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!
Pat Cummins
ആദ്യമായി 'കിരീട മധുരം നുണഞ്ഞ്' മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!
Summary

Pat Cummins captaincy record took an unwanted turn after Australia suffered a nine-wicket defeat to Bangladesh in the first Test at the Marrara Cricket Ground in Darwin on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com