

മൊഹാലി: ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി അര്‍ഷ്ദീപ് സിങിനെ വിട്ടുകൊടുത്ത് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയതിനു പിന്നാലെ പരിശീലക സംഘത്തിലേക്ക് പുതിയ തന്ത്രജ്ഞരെ എത്തിച്ച് പഞ്ചാബ് കിങ്‌സ്. പുതിയ ബൗളിങ് കോച്ചായി പരസ് മാംബ്രയേയും ഫീല്‍ഡിങ് കോച്ചായി രാജീവ് കുമാറിനേയും പാഞ്ചാബ് നിയമിച്ചു. ഓസ്‌ട്രേലിയയുടെ ജെയിംസ് ഹോപ്‌സ്, ബ്രാഡ് ഹാഡിന്‍ എന്നിവര്‍ക്ക് പകരമാണ് മാംബ്രയും രാജീവും വന്നത്.
മുംബൈ ഇന്ത്യന്‍സില്‍ നിന്നു കഴിഞ്ഞ മാസമാണ് പരസ് മാംബ്ര സ്ഥാനമൊഴിഞ്ഞത്. 2015ല്‍ മുംബൈ ഇന്ത്യന്‍സില്‍ റിക്കി പോണ്ടിങിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് പരസ് മാംബ്ര. ഇരുവരും വീണ്ടും പഞ്ചാബ് ടീമില്‍ ഒന്നിക്കുക കൂടിയാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായ കാലത്ത് 2021 മുതല്‍ 2024 ഇന്ത്യയുടെ ബൗളിങ് കോച്ചും 54കാരനായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നാണ് രാജീവ് കുമാര്‍ പഞ്ചാബിലെത്തുന്നത്. സിഎസ്‌കെയില്‍ അസിസ്റ്റന്റ് കോച്ചായിരുന്നു രാജീവ്.
പഞ്ചാബ് കിങ്‌സ് ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ല. 2014, 2025 വര്‍ഷങ്ങളില്‍ അവര്‍ ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നു. ഇത്തവണ മികവോടെ കന്നി കിരീടം സ്വന്തമാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ തുടര്‍ ജയങ്ങളുമായി മുന്നേറി രണ്ടാം ഘട്ടത്തില്‍ തുടര്‍ തോല്‍വിയില്‍പ്പെട്ട് അവര്‍ അവിശ്വസനീയമാം വിധം തകര്‍ന്ന് പ്ലേ ഓഫിലെത്താതെ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ക്ഷീണവും ഇത്തവണ മറികടക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates