ടി20 ലോകകപ്പ് പോസ്റ്ററില്‍ ആഘ സല്‍മാന്‍ ഇല്ല; അതൃപ്തിയുമായി പാക് ക്രിക്കറ്റ്

ടിക്കറ്റ് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ പോസ്റ്ററില്‍ പാക് നായകന്റെ ചിത്രമില്ല
T20 World Cup ticket poster
T20 World Cup ticket posterx
Updated on
1 min read

ഇസ്ലാമബാദ്: ടി20 ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ പോസ്റ്ററില്‍ നിന്നു ക്യാപ്റ്റന്‍ ആഘ സല്‍മാന്റെ ചിത്രം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ അതൃപ്തി പിസിബി ഐസിസിയെ അറിയിച്ചു. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ദക്ഷിണാഫ്രിക്ക നായകന്‍ എയ്ഡന്‍ മാര്‍ക്രം, ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്, ശ്രീലങ്ക ക്യാപ്റ്റന്‍ ദസുന്‍ ഷനക, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരാണ് പോസ്റ്ററിലുള്ളത്. സമാന രീതിയില്‍ പ്രമുഖ ക്രിക്കറ്റ് ശക്തികളെന്ന നിലയില്‍ പാകിസ്ഥാനും പരിഗണന അര്‍ഹിക്കുന്നതായി പിസിബി വ്യക്തമാക്കി.

T20 World Cup ticket poster
മെസിയെ ഒരു നോക്ക് കാണാനല്ല 25,000 മുടക്കിയത്; സംഘാടകൻ കസ്റ്റഡിയിൽ, ആരാധകർക്ക് പണം തിരികെ നൽകും

സമാന രീതിയില്‍ ഏഷ്യാ കപ്പ് സമയത്തും പാക് ക്യാപ്റ്റനു നേരെ വിവേചനമുണ്ടായിരുന്നു. ഇക്കാര്യ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നു പാക് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. അതിനു ശേഷം പരിഗണന കിട്ടി.

നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങില്‍ ആദ്യ അഞ്ചില്‍ പാകിസ്ഥാനില്ല. ക്രിക്കറ്റ് ലോകത്ത് സുപ്രധാന ടീമാണ് തങ്ങളെന്നുള്ളതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ ഐസിസി വരുത്തുമെന്നു പ്രതീക്ഷിക്കുന്ന പിസിബി വൃത്തങ്ങള്‍ പ്രത്യാശ പങ്കിട്ടു.

T20 World Cup ticket poster
ഫുട്‌ബോള്‍ ഇതിഹാസം ഇന്ത്യയില്‍; മെസിക്ക് കൊല്‍ക്കത്തയില്‍ ഊഷ്മള വരവേല്‍പ്പ്
Summary

PCB has expressed its dissatisfaction with the ICC for omitting Pakistan captain Salman Ali Agha from the promotional poster for the upcoming T20 World Cup 2026 ticket sales.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com