നെഗറ്റീവ് മാത്രമല്ല, ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളും ചർച്ചയാകണം ടി ജി പുരുഷോത്തമൻ (അഭിമുഖം - വിഡിയോ)

കേരളത്തിൽ ഈ പരിഗണന കോച്ചസിന് കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ ടി ജി പുരുഷോത്തമൻ ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യേണ്ട കാര്യങ്ങളാണെന്ന് ഓർമപ്പെടുത്തുകയും ചെയ്തു
KBFC NEXT MATCH
Not just the negatives, but also the good work done by the Blasters management should be discussed, says coach T.G. Purushothaman. Kerala blasters
Updated on
1 min read

കൊച്ചി: ഏറെ പ്രതീക്ഷയോടെയാണ് ഈ സീസണെയും ബ്ലാസ്റ്റേഴ്‌സ് കാണുന്നതെന്ന് അസിസ്റ്റന്റ് കോച്ച് ടി ജി പുരുഷോത്തമൻ. ആരാധകർക്ക് വേണ്ടി കപ്പ് നേടുക എന്നത് മാത്രമാണ് ക്ലബ്ബിന്റെ ലക്ഷ്യം. അതിന് വേണ്ടി മികച്ച പ്രകടനം ഇത്തവണയും പുറത്തെടുക്കുമെന്നും അദ്ദേഹം 'സമകാലിക മലയാളവുമായുള്ള' അഭിമുഖത്തിൽ പറഞ്ഞു.

KBFC NEXT MATCH
പാസ് നല്‍കാതെ 'ഓപ്പണ്‍ ചാന്‍സ്' കളഞ്ഞുകളിച്ചു; നോവയുമായി കൊമ്പുകോര്‍ത്ത് ലൂണ; ഗ്രൗണ്ടില്‍ തമ്മിലടിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; വിഡിയോ

ഒരുപാട് പ്രതിസന്ധിയിലൂടെയാണ് ക്ലബ് കടന്നു പോകുന്നത്. അത് തരണം ചെയ്ത് നിരവധി പ്രവർത്തനങ്ങൾ ക്ലബ് ചെയ്യുന്നുണ്ട്. തൃപ്പൂണിത്തുറ – പേട്ട ബൈപാസിൽ ‘സങ്കേതം’ എന്ന പേരിൽ പുതിയൊരു പ്രാക്ടിസ് ഗ്രൗണ്ട് ക്ലബ് തയ്യാറാക്കി കഴിഞ്ഞു. കഴിവുള്ള നിരവധി പ്രതിഭകളെയാണ് ക്ലബ് ഓരോ വർഷവും വാർത്തെടുക്കുന്നത്. ഈ വിഷയങ്ങൾ എന്ത് കൊണ്ട് ചർച്ചയാകുന്നില്ല എന്ന് തനിക്ക് തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

KBFC NEXT MATCH
ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളിക്കില്ലേ? കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ല, ലൈസൻസ് പുതുക്കി നൽകാതെ എഐഎഫ്എഫ്

ഇത്തവണത്തെ ടീമിൽ പല മാറ്റങ്ങളുമുണ്ട്. വിദേശ താരങ്ങൾ ഇനിയും ക്ലബ്ബിലേക്ക് വന്നേക്കാം. എന്നാലും യുവ താരങ്ങൾക്ക് അവരുടെ കഴിവ് പുറത്തെടുക്കാൻ കഴിയുന്ന മികച്ച അവസരമാണ് ഈ സീസൺ. പ്രത്യേകിച്ചും ശ്രീക്കുട്ടനെ പോലെയുള്ള കളിക്കാർ. സച്ചിൻ സുരേഷിനെ പോലെയുള്ള കഴിവുള്ള നിരവധി കളിക്കാരുടെ തിരിച്ചു വരവ് ഈ സീസണിൽ പ്രതീക്ഷിക്കാമെന്നും ടി ജി പുരുഷോത്തമൻ പറഞ്ഞു.

KBFC NEXT MATCH
'മലയാളികള്‍ക്കെല്ലാം അറിയുന്നൊരു സായിപ്പ് ആരാണുള്ളത്?'; മഞ്ഞപ്പടയുടെ 'ആശാന്‍' കരത്തില്‍ എത്തിയത് എങ്ങനെയെന്ന് വിനീത്

ഇന്ത്യൻ ഫുട്ബോൾ കോച്ചുമാരെ വിശ്വാസത്തിലെടുക്കാൻ ആരും ശ്രമിക്കാറില്ല. അവസരം ലഭിച്ചാൽ അവർ കൃത്യമായ റിസൾട്ട് കൊണ്ട് വരും. അതിന് ഉദാഹരണമാണ് ഇന്ത്യൻ ടീം കോച്ച് ഖാലിദ് ജമീൽ.

കേരളത്തിൽ ഈ പരിഗണന കോച്ചസിന് കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ ടി ജി പുരുഷോത്തമൻ ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യേണ്ട കാര്യങ്ങളാണെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. 'സമകാലിക മലയാളത്തിന് നൽകിയ അഭിമുഖം പൂർണ്ണ രൂപത്തിൽ കാണാം.

Summary

Not just the negatives, but also the good work done by the Kerala Blasters management should be discussed, says coach T.G. Purushothaman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com