

ബെല്‍ഫാസ്റ്റ്: ഇന്ത്യക്കെതിരായ രണ്ടാം ടി20 പോരാത്തില്‍ 155 റണ്‍സ് വിജയ ലക്ഷ്യം വച്ച് അയര്‍ലന്‍ഡ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു.
ഇന്ത്യക്കായി പ്രിന്‍സ് യാദവും പ്രിയാംശ് ആര്യയും അരങ്ങേറ്റം കുറിച്ചു. ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ പ്രിന്‍സ് ഇന്ത്യക്കായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു. 4 ഓവര്‍ എറിഞ്ഞ താരം 22 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഹര്‍ഷിത് റാണയ്ക്കാണ് ഒരു വിക്കറ്റ്.
ഹാരി ടെക്ടറുടെ അര്‍ധ സെഞ്ച്വറിയും ബെന്‍ കലിറ്റ്‌സ് നേടിയ 37 റണ്‍സുമാണ് അയര്‍ലന്‍ഡിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. 47 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം ടെക്ടര്‍ 53 റണ്‍സെടുത്തു. കലിറ്റ്‌സ് 23 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 37 റണ്‍സും അടിച്ചെടുത്തു. ജോര്‍ദ് ഡോക്ക്‌റെല്‍ (19), റോസ് അഡയിര്‍ (16), ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ആദ്യ മത്സരത്തില്‍ ഇന്ത്യയെ അയര്‍ലന്‍ഡ് അട്ടിമറിച്ചിരുന്നു. വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയ്ക്ക് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates