മുംബൈ വിട്ടതിന് പിന്നാലെ തകര്‍പ്പന്‍ പ്രകടനം; സെഞ്ച്വറി ഇന്നിങ്‌സുമായി പൃഥ്വി ഷാ

ടീം മാറ്റത്തോടെ ഫോമിലേക്ക് തിരിച്ചുവരുന്നതായാണ് താരത്തിന്റെ ഇന്നിങ്‌സ് പറയുന്നത്
Prithvi Shaw scores debut century for Maharashtra in Buchi Babu Trophy
പൃഥ്വി ഷാx
Updated on
1 min read

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിടാനുള്ള തീരുമാനത്തിന് പിന്നാലെ തകര്‍പ്പന്‍ പ്രകടനവുമായി യുവതാരം പൃഥ്വി ഷാ. ആഭ്യന്തര സീസണിനു മുന്നോടിയായി നടക്കുന്ന ബുച്ചി ബാബു ടൂര്‍ണമെന്റില്‍ തന്റെ പുതിയ തട്ടകമായ മഹാരാഷ്ട്രയ്ക്കായി സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞരിക്കുകയാണ് താരം. ഇന്ത്യയുടെ ഏഷ്യ കപ്പ് ടീം പ്രഖ്യാപനത്തിനിടെയാണ് ഷായുടെ മിന്നും പ്രകടനം.

ടീം മാറ്റത്തോടെ ഫോമിലേക്ക് തിരിച്ചുവരുന്നതായാണ് താരത്തിന്റെ ഇന്നിങ്‌സ് പറയുന്നത്. മത്സരത്തില്‍ സഹതാരങ്ങള്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയപ്പോഴാണ് പൃഥ്വി ഷായുടെ ബാറ്റില്‍ നിന്ന് റണ്ണൊഴുകിയതെന്നതും ശ്രദ്ധേയമാണ്.

Prithvi Shaw scores debut century for Maharashtra in Buchi Babu Trophy
ഗില്‍ വന്നത് സഞ്ജുവിന് 'പണി'യാവുമോ? പ്ലേയിങ് ഇലവനില്‍ നിന്നു പുറത്താവുമോ? സൂചനകളുമായി അജിത് അഗാര്‍ക്കര്‍

ഗ്രൂപ്പ് എയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 252 റണ്‍സെടുത്ത ഛത്തീസ്ഗഡിനെതിരെ, ഷായുടെ സെഞ്ച്വറി മികവില്‍ മഹാരാഷ്ട്ര നേടിയത് 217 റണ്‍സ്. പൃഥ്വി ഷാ 141 പന്തില്‍ 111 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഷായുടെ ഇന്നിങ്‌സ്.

ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ, 122 പന്തിലാണ് സെഞ്ചറി തികച്ചത്. ഈ സമയത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയിലായിരുന്നു മഹാരാഷ്ട്ര. ടീം ആകെ നേടിയ റണ്‍സിന്റെ 70 ശതമാനത്തില്‍ അധികവും സ്‌കോര്‍ ചെയ്തത് ഷാ ഒറ്റയ്ക്ക്. ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചറി കൂട്ടുകെട്ടുമായി സച്ചിന്‍ ദാസിനൊപ്പം ടീമിന് മിന്നുന്ന തുടക്കമാണ് ഷാ നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 71 റണ്‍സില്‍ 55 റണ്‍സും നേടിയത് ഷാ തന്നെ ആയിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ കൂട്ടത്തോടെ കൊഴിഞ്ഞെങ്കിലും, മറുവശത്ത് ശക്തമായി നിലയുറപ്പിച്ചാണ് ഷാ സെഞ്ച്വറി നേടിയത്.

Summary

Prithvi Shaw scores debut century for Maharashtra against Chhattisgarh Buchi Babu Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com