റയല്‍ മാഡ്രിഡിനെ തകര്‍ത്ത് പിഎസ്ജി ക്ലബ് ലോകകപ്പ് ഫൈനലില്‍; എതിരാളി ചെല്‍സി

റയലിനെതിരായ വാശിയേറിയ മത്സരത്തില്‍ പിഎസ്ജിക്കായി ഫാബിയന്‍ റൂസ് ഇരട്ടഗോള്‍ നേടി
PSG in Club World Cup final
PSG in Club World Cup finalഎക്സ്
Updated on
1 min read

ന്യൂയോര്‍ക്ക്: ക്ലബ് ലോകകപ്പില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ഫ്രഞ്ച് ക്ലബ് പി എസ്ജി ഫൈനലില്‍ കടന്നു. സെമിഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്മാരെ ഫ്രഞ്ച് ക്ലബ് തകര്‍ത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പിഎസ്ജി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ നേരിടും.

PSG in Club World Cup final
'ഇതിഹാസങ്ങള്‍ക്ക് പകരക്കാരന്‍, ഗില്‍ 'ഫാബ് ഫോറില്‍' ഇടം നേടാന്‍ യോഗ്യന്‍'; പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് താരം

റയലിനെതിരായ വാശിയേറിയ മത്സരത്തില്‍ പിഎസ്ജിക്കായി ഫാബിയന്‍ റൂസ് ഇരട്ടഗോള്‍ നേടി. 6, 24 മിനിറ്റുകളിലായിരുന്നു റൂസിന്റെ ഗോളുകള്‍. ഒസുമാനെ ഡെമ്പലെ (9), ഗോണ്‍സാലെ റാമോസ് (87) എന്നിവരും പിഎസ്ജിക്കായി ഗോള്‍ നേടി. ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായ പിഎസ്ജി ആദ്യമായാണ് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.

ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ 50ന് നിലംപരിശാക്കി യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെയാണ് പിഎസ്ജി ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നത്. ഈ സീസണില്‍ അഞ്ചാം കിരീടമാണ് ലൂയി എന്‍ റീക്കെയുടെ ടീം ലക്ഷ്യമിടുന്നത്. ചാംപ്യന്‍സ് ലീഗിന് പുറമെ ഫ്രഞ്ച് ലീഗ് വണ്‍, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ് എന്നിവ പിഎസ്ജി നേടിയിരുന്നു.

PSG in Club World Cup final
'നാലു ദിവസം കൂടുമ്പോ താടി കറുപ്പിക്കാന്‍ തുടങ്ങി'; വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരിച്ച് വിരാട് കോഹ് ലി

ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിലെത്തിയ ഇന്റർ മയാമിയെയും (4–0) ബയൺ മ്യൂണിക്കിനെയും (2–0) തോൽപിച്ചാണ് പിഎസ്ജി സെമിയിൽ കടന്നത്. നേരത്തെ, ബ്രസീൽ ഫ്ലൂമിനെൻസെയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു തോൽപിച്ചാണ് ഇംഗ്ലിഷ് ക്ലബ് ചെൽസി ഫൈനലിൽ കടന്നത്. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് പിഎസ്ജി – ചെൽസി ​ക്ലബ് ലോകകപ്പ് ഫൈനൽ മത്സരം നടക്കുക.

Summary

French club PSG reaches to Club World Cup final after defeating Real Madrid. PSG defeated the powerful Real Madrid by four goals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com