'ഇത് ഔട്ടാണോ, അതോ നോട്ടൗട്ടോ?' (വിഡിയോ)

രസകരമായൊരു ക്രിക്കറ്റ് പോരാട്ടത്തിന്റെ വിഡിയോ പങ്കിട്ട് പഞ്ചാബ് കിങ്സിന്റെ ചോദ്യം
Batting incident video
Punjab Kings
Updated on
1 min read

ചണ്ഡീഗഢ്: ക്രിക്കറ്റില്‍ ചില ഔട്ടുകള്‍ അംപയറുടെ തെറ്റായ നിഗമനങ്ങളില്‍ സംഭവിക്കാറുണ്ട്. ചിലത് ഫീല്‍ഡിലെ ബാറ്ററുടെ അബദ്ധം കൊണ്ടും സംഭവിക്കാറുണ്ട്. ടെക്‌നോളജിയുടെ ഉപയോഗം വര്‍ധിച്ചതോടെ ഇത്തരം വിവാദങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട് ഇപ്പോള്‍.

ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സ് പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അതില്‍ ബാറ്റര്‍ ഔട്ടാകുന്ന രീതിയാണ് ക്രിക്കറ്റിലെ ഔട്ട് സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സൂററ്റിൽ അരങ്ങേറിയ ഒരു ടെന്നീസ് ബോൾ ക്രിക്കറ്റിന്റെ വിഡിയോയാണ് പഞ്ചാബ് പങ്കിട്ടത്

Batting incident video
'ഓസ്‌ട്രേലിയ 5-0ത്തിനു ഇംഗ്ലണ്ടിനെ കെട്ടുകെട്ടിക്കും'; മഗ്രാത്തിന്റെ ആഷസ് പ്രവചനം!

ബാറ്റര്‍ ഔട്ടാകുന്നത് പന്ത് സ്റ്റംപില്‍ കൊണ്ടോ, ബാറ്റ് കൊണ്ട് ഹിറ്റ് വിക്കറ്റായോ ഒന്നുമല്ല. ബാറ്ററുടെ തൊപ്പിയാണ് ഇവിടെ താരത്തിന്റെ ഔട്ടിനു കാരണമാകുന്നത്. വിഡിയോ പങ്കിട്ട് പഞ്ചാബ്- 'ഇത് ഔട്ടാണോ അതോ നോട്ടൗട്ടോ?' എന്ന ചോദ്യവും ഉയര്‍ത്തി.

ഷോട്ട് അടിച്ച ശേഷം ഉയര്‍ന്നു പൊന്തിയ പന്ത് ശ്രദ്ധിക്കുകയായിരുന്നു ബാറ്റര്‍. അതിനിടെ കൈയിലിരുന്ന ബാറ്റ് കൊണ്ടു തൊപ്പി സ്റ്റംപില്‍ വന്നു വീഴുകയായിരുന്നു. തൊപ്പി സ്റ്റംപിൽ കുരുങ്ങി കിടന്നെങ്കിലും ബെയ്ൽ ഇളകി താഴെ പോയിരുന്നു. അംപയറാകട്ടെ ഔട്ടും വിളിച്ചും. ഇതു വിശ്വസിക്കാനാകാതെ അംപയറെ നോക്കുന്ന ബാറ്ററേയും വിഡിയോയില്‍ കാണാം.

Batting incident video
വീണ്ടും മാറ്റ് ഹെൻ‍റി പേസ് മാജിക്ക്! രണ്ടാം ടെസ്റ്റിലും അടിതെറ്റി സിംബാബ്‌വെ
Summary

Punjab Kings: A peculiar incident shared by Indian Premier League franchise Punjab Kings has ignited a debate. A batter's cap fell off, hitting the stumps after striking the ball.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com