ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഖത്തര്‍ ലോകകപ്പ്; ആദ്യ ദിനം ടിക്കറ്റിനായി എത്തിയത് 12 ലക്ഷത്തിലേറെ പേര്‍ 

ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച ആദ്യ ദിനം വിറ്റത് 12 ലക്ഷം ടിക്കറ്റുകള്‍
Published on

മസ്‌കറ്റ്‌: ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച ആദ്യ ദിനം വിറ്റത് 12 ലക്ഷം ടിക്കറ്റുകള്‍. 12 ലക്ഷം പേരാണ് ടിക്കറ്റിനായി ഓണ്‍ലൈനിലൂടെ അപേക്ഷിച്ചത്. 

ആതിഥേയറായ ഖത്തറില്‍ നിന്ന് തന്നെയാണ് കൂടുതല്‍ അപേക്ഷകരും. രണ്ടാമതാണ് അര്‍ജന്റീന. അപേക്ഷകരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഫൈനലിന്റെ ടിക്കറ്റിനായാണ് കൂടുതല്‍ പേരും എത്തിയത്. 

ഡിസംബര്‍ 18ന് നടക്കുന്ന ഫൈനലിനായി അപേക്ഷ നല്‍കിയത് 1.40 ലക്ഷം പേര്‍. ലോകകപ്പിലെ ഉദ്ഘാടന മത്സരം കാണാന്‍ അപേക്ഷ നല്‍കിയത് 80000 പേരും. ബുധനാഴ്ചയാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഇത് ഫെബ്രുവരി എട്ട് വരെ തുടരും. 

ടിക്കറ്റിനായി ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിനര്‍ഹരായവരെ തെരഞ്ഞെടുക്കുക. 30 ലക്ഷം ടിക്കറ്റുകളില്‍ 10 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ കാണികള്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. 64 മത്സരങ്ങളാണ് ഖത്തര്‍ ലോകകപ്പിനുള്ളത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com