ബിഗ് ബാഷ് ലീഗിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ടെസ്റ്റ് താരം, ആര്‍ അശ്വിന്‍ സിഡ്‌നി തണ്ടറില്‍!

ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പോരാട്ടങ്ങളില്‍ നിന്നും വിരമിച്ചാല്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ക്കു വിദേശത്തെ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ സാധിക്കു
R Ashwin play in the BBL
R Ashwinx
Updated on
1 min read

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗ് കളിക്കുനെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ടെസ്റ്റ് താരമെന്ന റെക്കോര്‍ഡ് മുന്‍ സ്പിന്നറും ഇതിഹാസവുമായ ആര്‍ അശ്വിന് സ്വന്തം. അശ്വിന്‍ സിഡ്‌നി തണ്ടറിന്റെ താരമായി ഈ സീസണിലെ ബിബിഎല്ലില്‍ കളിക്കും. 2015 16 സീസണില്‍ കിരീടം നേടിയ സിഡ്‌നി തണ്ടറുമായി രണ്ട് വര്‍ഷത്തെ കരാറാണ് അശ്വിന്‍ ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച അശ്വിന്‍ ഈയടുത്ത് ഐപിഎല്ലും മതിയാക്കിയിരുന്നു. പിന്നാലെയാണ് ബിബിഎല്ലിലേക്ക് എത്തുന്നത്. ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പോരാട്ടങ്ങളില്‍ നിന്നും വിരമിച്ചാല്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ക്കു വിദേശത്തെ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ സാധിക്കു. നിലവില്‍ അശ്വിന് മറ്റു നിയമക്കുരുക്കകള്‍ ഇല്ലാത്തതിനാലാണ് താരം ഓസീസ് മണ്ണിലേക്കെത്തുന്നത്.

അശ്വിനു മുന്‍പ് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റനായിരുന്ന ഉന്‍മുക്ത് ചന്ദ് മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിച്ചിട്ടുണ്ട്. എന്നാല്‍ താരം ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല.

R Ashwin play in the BBL
'കരുണില്‍ നിന്നു മികവ് പ്രതീക്ഷിച്ചു, പക്ഷേ...'; സർഫറാസിനെ എന്തുകൊണ്ട് പരി​ഗണിച്ചില്ല?

വനിതാ ബിഗ് ബാഷ് ലീഗില്‍ ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ചു ഈ നിയമപ്രശ്‌നമില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, സ്മൃതി മന്ധാന, ജമിമ റോഡ്രിഗസ് അടക്കമുള്ള താരങ്ങള്‍ നേരത്തെ വനിത ബിബിഎല്ലില്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍. 287 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു 765 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 537 വിക്കറ്റുകളുണ്ട്. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2013ല്‍ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കി ഇന്ത്യന്‍ സംഘത്തിലും താരം ഭാഗമാണ്.

ഐപില്ലില്‍ 5 ടീമുകള്‍ക്കായി 221 മത്സരങ്ങള്‍ കളിച്ചു. 2010, 2011 വര്‍ഷങ്ങളില്‍ തുടരെ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ അശ്വിന്‍ അംഗമായിരുന്നു. 187 വിക്കറ്റുകളാണ് ഐപിഎല്ലില്‍ അശ്വിന്‍ വീഴ്ത്തിയത്.

R Ashwin play in the BBL
6 മാസം ടെസ്റ്റ് കളിക്കില്ലെന്ന് ശ്രേയസ്; ഇന്ത്യ എ ടീം ഏകദിന നായകനായി പ്രഖ്യാപിച്ച് ബിസിസിഐ
Summary

R Ashwin, the veteran Indian off-spinner, is set to make history as the first male Indian player in the Big Bash League, joining the Sydney Thunder for BBL 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com