

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ നിർണായക പോരാട്ടത്തിൽ നാളെ ഇന്ത്യ സിംബാബ്‌വെയെ നേരിടാൻ ഒരുങ്ങുമ്പോൾ ടീമിൽ അഴിച്ചു പണി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ടോപ് ഓർഡറിൽ പ്രശ്നങ്ങൾ പരിഹരിക്കാനും സ്പിൻ വിഭാഗം കൂടുതൽ ശക്തമാക്കാനും ആകും പ്രധാന നീക്കം. മുൻ മത്സരങ്ങളിൽ തിളങ്ങാൻ അഭിഷേകിനും തിലകിനും കഴിയാത്ത സാഹചര്യത്തിൽ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ സഞ്ജുവിനെ ഇന്ത്യയുടെ ഓപ്പണർ ആയി ഇറക്കുന്നതിന് പകരം താരത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കണമെന്നാണ് മുൻ താരം സുരേഷ് റെയ്ന പറയുന്നത്. തിലക് വർമയ്ക്ക് പകരം സഞ്ജുവിനെ ഇറക്കുന്നത് ടീമിന് കൂടുതൽ ബാലൻസ് നൽകുമെന്നാണ് റെയ്ന പറയുന്നത്.
'' സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കിയാൽ ടീമിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ടീമിന്റെ നിർണായക ഘട്ടത്തിൽ ഒരു വലം കൈ ബാറ്ററുടെ സാന്നിധ്യം ആവശ്യമാണ്. അതിനാൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നത് മത്സരത്തിന്റെ ഗതി മാറ്റും. വലിയ ഷോട്ടുകൾ കളിക്കാനും സമ്മർദ്ദം കൈകാര്യം ചെയ്യാനും കഴിയുന്ന താരമാണ് സഞ്ജു'' റെയ്ന പറഞ്ഞു.
ബൗളിങ്ങിൽ ആധിപത്യം സ്ഥാപിക്കാൻ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ ടീമിൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. '' ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണ്, അത് കൊണ്ട് അക്ഷർ പട്ടേലിനെ ടീമിൽ കൊണ്ടുവരണം. വാഷിങ്ടൺ സുന്ദറിന് പകരം അക്ഷർ കളിക്കണം. അത് ടീമിനു ഗുണം ചെയ്യും'' റെയ്ന പറഞ്ഞു.
നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇപ്പോൾ ആശങ്ക വേണ്ട. ആദ്യം മത്സരം വിജയിക്കുക അതിനു ശേഷമാകാം കണക്കുകൂട്ടലുകൾ എന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates