IPL 2026: രാജസ്ഥാൻ റോയൽസ് ടോസ് നേടി, ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചു.
RR,CSK
Rajasthan Royals Opt to Field After Winning Toss Against Chennai Super Kings IPL/X
Updated on
1 min read

ഗുവാഹത്തി: ഐപിഎല്ലിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ഗുവാഹത്തിയിലെ ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മുൻപ് ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ 5 മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്.

RR,CSK
'ദയവായി ഇല്ലാ കഥകള്‍ പറഞ്ഞുണ്ടാക്കരുത്'... എന്തുകൊണ്ട് സൂര്യ ഇംപാക്ട് പ്ലെയറായി?

ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ഇരു ടീമുകളുടെയും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

RR,CSK
കസേരയില്‍ വെറും 44 ദിവസം! ടോട്ടനം ട്യുഡറിനേയും പുറത്താക്കി; രക്ഷിക്കാന്‍ സെര്‍ബി?

ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയായിരുന്നു. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ ബൗൾ ചെയ്യാൻ തീരുമാനിച്ചത് എന്നാണ് സൂചന.

Summary

Rajasthan Royals Opt to Field After Winning Toss Against Chennai Super Kings in Guwahati IPL Match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com