വൈഭവോ അഭിഷേകോ ?; ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ ഇന്ന് ഹൈദരാബാദിനെതിരെ

ജയിക്കുന്ന ടീം 29 ന് നടക്കുന്ന രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും
Vaibhav Suryavanshi, Abhishek Sharma
Vaibhav Suryavanshi, Abhishek Sharma
Updated on
1 min read

മുല്ലന്‍പൂര്‍: ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മുല്ലന്‍പൂര്‍ മഹാരാജ യാദവീന്ദ്രസിങ് സ്റ്റേഡിയത്തില്‍ രാത്രി 7. 30 മുതലാണ് മത്സരം. ജയിക്കുന്ന ടീം 29 ന് നടക്കുന്ന രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീം പുറത്താകും എന്നതിനാല്‍ കടുത്ത പോരാട്ടമാകും ഇന്നു നടക്കുക.

Vaibhav Suryavanshi, Abhishek Sharma
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന് രാജകീയ വിജയം; ഗുജറാത്തിനെ തകര്‍ത്ത് ഫൈനലില്‍

ആരെയും ഭയക്കാത്ത കൗമാരക്കാരന്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങ് കരുത്തില്‍ വിശ്വാസം അര്‍പ്പിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ എന്നിവരും ഫോമിലാണ്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങേണ്ടത് രാജസ്ഥാന് അത്യാവശ്യമാണ്. ബൗളിങ്ങില്‍ ജോഫ്ര ആർച്ചറെയാണ് രാജസ്ഥാന്‍ പ്രധാനമായും ആശ്രയിക്കുന്നത്.

Vaibhav Suryavanshi, Abhishek Sharma
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി കോഹ്‌ലി

അതേസമയം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കൃത്യതയില്‍ വിശ്വാസമര്‍പ്പിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്. അഭിഷേക് ശര്‍മ്മ, ട്രാവിഡ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിവരടങ്ങുന്ന ടോപ് ഓര്‍ഡര്‍ മിന്നും ഫോമിലാണ്. ഇഷാന്‍ മലിംഗ, സാകിബ് ഹുസൈന്‍ എന്നിവരാണ് ബൗളിങ് പ്രതീക്ഷകള്‍. പോയിന്റ് ടേബിളില്‍ 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവുമായി 18 പോയിന്റ് നേടി ഹൈദരാബാദ് മൂന്നാം സ്ഥാനത്തും, 14 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവുമായി 16 പോയിന്റ് നേടി രാജസ്ഥാന്‍ നാലാമതുമാണ് ഉള്ളത്.

Summary

Rajasthan Royals to face Sun risers Hyderabad in IPL eliminator today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com