ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന് രാജകീയ വിജയം; ഗുജറാത്തിനെ തകര്‍ത്ത് ഫൈനലില്‍

ഗുജറാത്തിനെതിരെ 92 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം
Royal Challengers Bengaluru
Royal Challengers Bengaluru PTI
Edited By:
Updated on
1 min read

ധരംശാല: ഐപിഎല്ലില്‍ രാജകീയ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലില്‍ കടന്നു. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നിലവിലെ ചാംപ്യന്മാരായ ആര്‍സിബി തകര്‍ത്തത്. ഗുജറാത്തിനെതിരെ 92 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം. നായകന്‍ രജത് പടീദാറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ബംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.

Royal Challengers Bengaluru
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി കോഹ്‌ലി

ഐപിഎല്ലില്‍ അഞ്ചാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലില്‍ കടക്കുന്നത്. ബംഗളൂരു ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ബംഗളൂരുവിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റെടുത്തു. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ചായിരുന്നു ആര്‍സിബിയുടെ ഫൈനല്‍ പ്രവേശം. ഇതുകൂടാതെ 2009, 2011, 2025 വര്‍ഷങ്ങളിലാണ് ആര്‍സിബി ഐപിഎല്‍ ഫൈനല്‍ കളിച്ചിട്ടുള്ളത്.

ക്യാപ്റ്റൻ രജത് പാടിദാറിന്റെ കിടിലൻ ബാറ്റിങ്ങിന്റെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റെക്കോർഡ് ടോട്ടലാണ് ആർസിബി കണ്ടെത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു 254 റൺസെടുത്തു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രജത് പാടിദാർ 33 പന്തിൽ 93 റൺസെടുത്ത് പുറത്താകാതെ നിന്നു. ക്രുനാൽ പാണ്ഡ്യ (28 പന്തിൽ 43), വിരാട് കോലി (25 പന്തിൽ 43), ദേവ്ദത്ത് പടിക്കൽ (19 പന്തിൽ 30) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.

Royal Challengers Bengaluru
'സഞ്ജു ക്യാപ്റ്റനാകണം; ഋതുരാജിലെ ബാറ്ററെയാണ് ചെന്നൈ ടീമിനു വേണ്ടത്'

ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. 2023ൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ 233/3 ആണ് ആർസിബി മറികടന്നത്. ഗുജറാത്തിനായി രാഹുൽ തെവാട്ടിയ മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. തെവാട്ടിയ 43 പന്തിൽ 68 റൺസെടുത്ത് പുറത്തായി. ജോസ് ബട്‌ലർ (11 പന്തിൽ 29), സായ് സുദർശൻ (9 പന്തിൽ 14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് എലിമിനേറ്റർ മത്സരം. എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഗുജറാത്ത് ക്വാളിഫയർ 2 ൽ ഏറ്റുമുട്ടും. അതിൽ ജയിക്കുന്നവരാണ് കലാശപ്പോരിൽ ബെംഗളൂരുവിന്റെ എതിരാളികൾ.

Summary

Royal Challengers Bangalore beat Gujarat Titans in IPL 2026 first qualifier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com